entertainment

എല്ലാവരോടും ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഞങ്ങളിത് പറയുന്നത്, ദുഖ വാര്‍ത്ത പങ്കുവെച്ച പ്രിയയും നിഹാലും

മലയാളികള്‍ക്ക് സുപരിചിതരാണ് നടി പ്രിയ മോഹനും ഭര്‍ത്താവും നടനുമായ നിഹാല്‍ പിള്ളയും. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയാണ് പ്രിയ. സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങിയ പ്രിയ ഇപ്പോള്‍ മകന്‍ വേദുവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കോവിഡ് കാലത്ത് മകനൊപ്പം വിദേശത്ത് പോയതും അവിടെ നിന്നുമുള്ള വിശേഷങ്ങളുമാണ് ഒടുവിലായി താരദമ്പതിമാര്‍ പങ്കുവെച്ചത്.

ഇപ്പോള്‍ ഒരു മോശം വാര്‍ത്ത സംഭവിച്ചതിനെ കുറിച്ച് പറഞ്ഞാണ് പ്രിയയും നിഹാലും എത്തിയിരിക്കുന്നത്. താരദമ്പതിമാരുടെ ഒരു ഹാപ്പി ഫാമിലി എന്ന പേരിലുള്ള യൂട്യൂബ് ചാനലല്‍ ഹാക്ക് ചെയ്യപ്പെട്ട വാര്‍ത്തയാണ് ഇവര്‍ പങ്കുവെച്ചത്. ഇതേ കുറിച്ച് പ്രിയ മോഹനും നിഹാലും ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയും ചെയ്തു. ഹലോ, എല്ലാവരോടും ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഞങ്ങളിത് പറയുന്നത്. ആരോ ഞങ്ങളുടെ യൂട്യൂബ് ചാനലായ ‘ഒരു ഹാപ്പി ഫാമിലി’ ഹാക്ക് ചെയ്തു. എന്ത് ചെയ്യണമെന്ന് അറിയില്ല. ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുകയാണെങ്കില്‍ ദയവ് ചെയ്ത് സഹായിക്കണമെന്നും താരങ്ങള്‍ പറയുന്നു.

അതേസമയം ചാനല്‍ ഹാക്ക് ചെയ്തതിന് പിന്നാലെ മറ്റൊരു വ്യാജ ചാനല്‍ ഇവരുടെ പേരില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ചും പ്രിയ മോഹന്‍ പറഞ്ഞിരുന്നു. ‘ഞങ്ങളുടെ പഴയ ചാനല്‍ ആരും അണ്‍ സബ്‌സ്‌ക്രൈബ് ചെയ്യരുത്. അതുപോലെ ഞങ്ങളുടെ അതേ പേരിലോ ഞങ്ങളുടെ ഫോട്ടോസ് വെച്ചിട്ട് ആരംഭിച്ചതുമായ പുതിയ ചാനലുകളും ആരും സബ്‌സ്‌ക്രൈബ് ചെയ്യരുത്. ഞങ്ങളുടെ പഴയ ചാനല്‍ വീണ്ടെടുക്കാന്‍ വേണ്ടി പരമാവധി ശ്രമിക്കുകയാണ്. ഞങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത് വരെ ദയവ് ചെയ്ത് കാത്തിരിക്കൂ.

ഇനി ഏതെങ്കിലും അവസരത്തില്‍ ഞങ്ങള്‍ പുതിയ ചാനല്‍ ആരംഭിക്കുക ആണെങ്കില്‍ തീര്‍ച്ചയായും ഇന്‍സ്റ്റാഗ്രാം പേജിലൂടെ അക്കാര്യം നിങ്ങളുമായി പങ്കുവെക്കുന്നതായിരിക്കും. നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും മാത്രമാണ് ഞങ്ങള്‍ക്ക് വേണ്ടത്. ദയവായി കുറച്ച് സമയം ഞങ്ങള്‍ തരണമെന്നും താരങ്ങള്‍ പറയുന്നു. 2019 ലായിരുന്നു പ്രിയയും നിഹാലും ചേര്‍ന്ന് ചാനല്‍ ആരംഭിക്കുന്നത്. ഏകദേശം രണ്ടരലക്ഷത്തിന് മുകളില്‍ ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയും ചെയ്തു. വീട്ടിലെ വിശേഷങ്ങള്‍, യാത്രകള്‍, ഷോപ്പിങ്ങ്, ഭക്ഷണം, എന്ന് വേണ്ട പലവിധ കാര്യങ്ങളാണ് താരങ്ങള്‍ വീഡിയോയിലൂടെ പറയാറുള്ളത്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

7 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

28 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

28 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

44 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

53 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

54 mins ago