entertainment

എന്തുകാെണ്ടാണ് എനിക്ക് മാത്രം കുറ്റപ്പെടുത്തൽ, സിനിമ വിജയിച്ചാൽ നായികയെ ആരും പ്രശംസിക്കില്ല- പ്രിയ മണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. തെന്നിന്ത്യയിലെ മിക്ക സൂപ്പർ താരങ്ങൾക്കുമൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതോടെയാണ് പ്രിയാമണിയെ മലയാളികൾ അടുത്തറിയുന്നത്. തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ ബോളിവുഡിലും തിളങ്ങുകയാണ് പ്രിയാമണി.

അജയ് ദേവ്ഗണിനൊപ്പം മൈതാൻ, ഷാരുഖ് ഖാൻ ആറ്റ്ലി ചിത്രം വീരാട പർവ്വം തുടങ്ങി വമ്പൻ പ്രൊജക്ടുകളുടെ ഭാഗമാണ് പ്രിയാമണി. ഹിന്ദിയിലെ സൂപ്പർ ഹിറ്റ് വെബ്‌സീരീസുകളായ ഫാമിലി മാൻ1, 2 സീസണുകളിൽ നടി പ്രധാന വേഷങ്ങത്തിൽ തിളങ്ങി. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് പ്രിയാമണിയെ തേടിയെത്തുന്നത്. ഫാമിലി മാൻ വൻ ഹിറ്റായി മാറിയതോടെ പ്രിയാമണി തന്റെ പ്രതിഫലവും ഉയർത്തി.

2017 ലായിരുന്നു പ്രിയാമണിയുടെ വിവാഹം. സ്വകാര്യമായ ചടങ്ങിൽ വച്ച് നടത്തിയ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങൾ വലിയ ചർച്ചയായി. പിന്നീട് പലപ്പോഴും ഭർത്താവ് മുസ്തഫയും താനും തമ്മിലുള്ള ഐക്യത്തെ കുറിച്ച് പ്രിയാമണി സംസാരിച്ചിട്ടുണ്ട്. എന്നാൽ ഭർത്താവുമായി വേർപിരിയുന്ന തലത്തിലേക്ക് നടി എത്തിയെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നത്.

ഇപ്പോളിതാ പ്രിയയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഒരു സിനിമ ചെയ്യുമ്പോൾ നമ്മുടെ നൂറ് ശതമാനമാണ് കൊടുക്കുന്നത്. സിനിമ വിജയിച്ചില്ലെങ്കിൽ നായികയെ മാത്രം കുറ്റം പറയാൻ പറ്റില്ല. എനിക്ക് ഒരുപാട് തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മാനേജർ ഫിലിം മേക്കേർസിനെ സമീപിക്കുമ്പോൾ എന്റെ ഒടുവിലത്തെ സിനിമ പരാജയമാണെന്ന് പറയും. എന്തുകാെണ്ടാണ് എനിക്ക് മാത്രം കുറ്റപ്പെടുത്തൽ. എന്നോട് ചെയ്യാൻ പറഞ്ഞതാണ് ചെയ്തത്. സിനിമ വിജയിച്ചാൽ നായികയെ ആരും പ്രശംസിക്കില്ല.

ചില സിനിമകൾ വരുമ്പോൾ ആദ്യം തന്നെ ചോദിക്കുന്നത് ഇതൊരു ചെറിയ ബഡ്ജറ്റ് സിനിമയാണ്. പ്രതിഫലം കുറയ്ക്കാൻ പറ്റുമോ എന്നാണ്. പക്ഷെ അങ്ങനെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. ഇത് ഞാൻ എന്റെ ഭർത്താവിൽ നിന്നുമാണ് പഠിച്ചത്. ഒരു വാതിൽ അടഞ്ഞാൽ അടുത്തത് തുറക്കും. ഒരു സിനിമ നഷ്ടപ്പെട്ടത് കൊണ്ട് നിരാശപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും നടി വ്യക്തമാക്കി.

തനിക്ക് നഷ്ടപ്പെട്ട ഒരു സിനിമയെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. ബാം​ഗ്ലൂരിൽ വെച്ച് എന്നോട് കഥ പറഞ്ഞു. എനിക്ക് വളരെ ഇഷ്ടമായി. ഈ സിനിമയുമായി മുന്നോട്ട് പോകാമെന്ന് ഞാൻ മാനേജരോട് പറഞ്ഞു. പക്ഷെ പിന്നീട് സിനിമയുടെ ഒരു അപ്ഡേറ്റും ഇല്ല. അന്ന് ഞാൻ മുസ്തഫയുമായി പ്രണയത്തിലാണ്. മുസ്തഫയ്ക്കൊപ്പം ദുബായിലുള്ളപ്പോൾ ട്വിറ്ററിൽ ഈ സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് വാർത്ത വന്നു. മറ്റൊരു നടിയെയാണ് കാസ്റ്റ് ചെയ്തത്.

എന്നോട് പറഞ്ഞത് പോലുമില്ല. ഞാനപ്പോൾ മുസ്തഫയ്ക്കൊപ്പം സ്റ്റാർബക്സിലായിരുന്നു. ഞാൻ കരയാൻ തുടങ്ങി. ഞങ്ങൾക്കിടയിൽ എന്തോ പ്രശ്നമാണെന്ന് കരുതി ആളുകൾ നോക്കുന്നുണ്ടായിരുന്നു. ഞാൻ വിതുമ്പുകയായിരുന്നു. മുസ്തഫയും ഞാനും കുറേദൂരം നടന്നു. എന്തിനാണ് കരയുന്നത്. ഒരു അവസരം നഷ്ടപ്പെട്ടാൽ അതിലും മികച്ച അവസരങ്ങൾ വരും. അതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നിരവധി നല്ല അവസരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രിയാമണി പറയുന്നു. വേണ്ടെന്ന് വെച്ച സിനിമകൾ തനിക്ക് കരിയറിൽ ​ഗുണം ചെയ്തിട്ടുണ്ട്. പക്ഷെ ഈ സിനിമകൾ ഏതെന്ന് പറയാൻ ആ​ഗ്രഹിക്കുന്നില്ല. പണ്ട് മുതലേ സിനിമകളിൽ സെലക്ടീവാണ്. എണ്ണം കൂട്ടുന്നതിനപ്പുറം നല്ല സിനിമകൾ ചെയ്യാനാണ് ആ​ഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി. മോഡലിം​ഗിൽ നിന്നുമാണ് പ്രിയാമണി അഭിനയരം​ഗത്തേക്ക് കടന്ന് വരുന്നത്.

Karma News Network

Recent Posts

പൊലീസ് സ്റ്റേഷൻ ഉപരോധം, ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള എംഎൽഎമാർക്കെതിരെ കേസ്

തിരുവനന്തപുരം: ശ്രീകാര്യം പോലീസ് സ്‌റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ്-കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. കല്ലേറിൽ പൊലീസുകാരന് പരിക്ക്. കോവളം എം.എല്‍.എ. എം. വിന്‍സന്റിനും…

15 mins ago

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, 6000 രൂപയുമായി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പിടിയില്‍

തൃശ്ശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ വിജിലന്‍സ് പിടികൂടി.…

27 mins ago

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

52 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

1 hour ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

1 hour ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

2 hours ago