entertainment

വാനമ്പാടിയിലെ കുശുമ്പി രുക്മണി ഇപ്പോൾ മണിമം​ഗലത്ത് മഹിളാമണി

പ്രിയ മേനോനെ അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ ഉണ്ടാകില്ല. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സിൽ കടന്നുകൂ‌ടിയത്. നടി, സംവിധായിക, ചിത്രകാരി, മികച്ച നർത്തകി, സംഗീതജ്ഞ, അദ്ധ്യാപിക, പാചകവിദഗ്ധ, ജൂവലറി മേക്കർ തുടങ്ങി പ്രിയ കൈവയ്ക്കാത്ത മേഖലകൾ തന്നെ ചുരുക്കമാണ്. മൂന്നു മണി സീരിയലിലെ ജലജ എന്ന വില്ലത്തികഥാപാത്രത്തിലൂടെയാണ് അരങ്ങേറ്റം. മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാൻവേണ്ടി മാത്രം ഒമാനിൽനിന്നും മുംബൈയിൽനിന്നും കേരളത്തിലെത്തുന്ന പ്രിയ കൊടുങ്ങല്ലൂർ സ്വദേശിയാണ്.

വാനമ്പാടിയിലെ രുക്മിണി എന്ന കഥാപാത്രം വളരെ പ്രശസ്തമായിരുന്നു. കുമ്പസാരം എന്ന സിനിമയിൽ അഭിനയിക്കുകയും പാട്ടെഴുതുകയും ചെയ്തു. ഭരതനാട്യ നർത്തകിയായും പ്രിയ തിളങ്ങുന്നുണ്ട്. അച്ഛനും അമ്മയും മുംബൈയിലായതുകൊണ്ട് പഠിച്ചതും വളർന്നതുമെല്ലാം അവിടെയാണ്. ഭർത്താവ് മധു, ഒമാൻ മെഡിക്കൽ കോളജ് അക്കാഡമിക് രജിസ്റ്റ്രാർ ആണ്. മസ്‌ക്കറ്റ് ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പ്രിയ.

വാനമ്പാടിയിലെ രുക്മണിക്കുശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ് പ്രിയ മേനോൻ. സൂര്യ ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കാൻ ഒരുങ്ങുന്ന സ്വന്തം സുജാതയിലൂടെ പ്രിയ വീണ്ടും സ്ക്രീനിലേക്ക് മടങ്ങി എത്തുന്നു. മണിമംഗലത്ത് മഹിളാമണി അമ്മ ആയിട്ടാണ് പ്രിയയുടെ മടങ്ങിവരവ്.

Karma News Network

Recent Posts

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

8 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

46 mins ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

1 hour ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

2 hours ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

3 hours ago