മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ രാമൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങി നിന്ന നടിയാണ് പ്രിയ. സിനിമയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവെയാണ് നടൻ രഞ്ജിത്തുമായി താരം പ്രണയത്തിൽ ആകുന്നത്. തുടർന്ന് വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും വേർ പിരിഞ്ഞു. രഞ്ജിത്ത് വീണ്ടും വിവാഹം കഴിച്ചെങ്കിലും 7 വർഷത്തിന് ശേഷമായി രഞ്ജിത്തും പ്രിയയും വീണ്ടും ഒന്നിച്ചിരുന്നു. ഭർത്താവിനൊപ്പമുള്ള ഫോട്ടോയുമായി ആനിവേഴ്സറി വിശേഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പ്രിയ രാമൻ.
ഹാപ്പി ആനിവേഴ്സറി ഡാർലിംഗ് ഹസ്ബൻഡ് എന്ന ക്യാപ്ഷനോടെയായാണ് പ്രിയ രാമൻ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. രഞ്ജിത്തിനോട് ചേർന്നുനിന്ന് പോസ് ചെയ്തിരിക്കുകയാണ് പ്രിയ. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്. വേർപിരിഞ്ഞതിന് ശേഷമായി ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ ഇവർക്ക് ആശംസയുമായി താരങ്ങളെല്ലാം എത്തിയിരുന്നു. ആരാധകരും ആ സന്തോഷം ആഘോഷമാക്കിയിരുന്നു.
1999ലായിരുന്നു പ്രിയയും രഞ്ജിത്തും വിവാഹിതരായത്. 2014ലായിരുന്നു ഇരുവരും വിവാഹമോചിതരായത്. രണ്ട് ആൺമക്കളും ഡിവോഴ്സിന് ശേഷം പ്രിയയ്ക്കൊപ്പമായിരുന്നു. ഇനിയുള്ള ജീവിതം മക്കൾക്ക് വേണ്ടിയാണെന്ന് താരം പറഞ്ഞിരുന്നു. വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തിയതിനെക്കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം രഞ്ജിത്ത് പുനർവിവാഹിതനായെങ്കിലും ആ ബന്ധം അധികം നീണ്ടുനിന്നിരുന്നില്ല. രാഗസുധയെ ആയിരുന്നു അദ്ദേഹം രണ്ടാമതായി വിവാഹം ചെയ്തത്. ആ ബന്ധം പിരിഞ്ഞതിന് ശേഷമായാണ് പ്രിയയുമായി വീണ്ടും ഒന്നിച്ചത്.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില് കൊല്ലപ്പെട്ട കലയുടെ മകന്. ടെന്ഷന് അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…