kerala

ഗവർണറുടെ തീരുമാനത്തിലൂടെ ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയെന്ന് പ്രിയ വർഗീസ്

തിരുവനന്തപുരം. കണ്ണൂര്‍ സര്‍വ്വകലാശാലയിൽ മലയാളം വിഭാഗത്തിലെ വിവാദ നിയമനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രിയ വര്‍ഗീസിന്റെ ഫേസ് ബുക്ക് പോസ്റ്റ്. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയ സംഭവമാണ് വിവാദമായത്.

ഗവർണറുടെ തീരുമാനത്തിന് എതിരെ കണ്ണൂർ സർവ്വകലാശാല കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കെയാണ്, ഗവർണറുടെ തീരുമാനത്തിലൂടെ നടപ്പിലായത് ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തി എന്ന് പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

പ്രിയ വർഗീസിന്റെ എഫ് ബി പോസ്റ്റ് ഇങ്ങനെ: ‘ ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ നടപ്പിലായത്. എന്റെ പേര് സർവ്വകലാശാലയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചതു മുതൽ തുടങ്ങുന്നു ഈ രാഷ്ട്രീയനാടകം. കോൺഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വി. സി. ക്ക്‌ പരാതി കൊടുക്കുന്നു. കോൺഗ്രസ്സുകാരും കെ. എസ്. യു ക്കാരും വി. സി യുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയ നാടകങ്ങളും ഇന്റർവ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് ഞാൻ അഭിമുഖ പരീക്ഷക്ക്‌ ഹാജരായത്.

അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയിൽ ഞാൻ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങൾ. അന്നത്തെ സമരത്തിലും മാധ്യമ ചർച്ചകളിലും എല്ലാം പ്രധാന പ്രശ്നമായി ഉയർത്തി കാട്ടിയത് എന്റെ എഫ്. ഡി. പി. ഗവേഷണ കാലയളവ് അധ്യാപനപരിചയമായി കാണക്കാക്കാനാവില്ല എന്നതായിരുന്നു.2018 ലെ യുജിസി നോട്ടിഫിക്കേഷനിൽ ഇതിനെപറ്റി പരാമർശിച്ചിരിക്കുന്നത് ഇങ്ങിനെ ആണ് :

(പേജ് നമ്പർ 5, സെക്ഷൻ 3.9)
“The period of time taken by candidates to acquire M.Phil. and/or Ph.D. Degree shall not be considered as teaching/ research experience to be claimed for appointment to the teaching positions. Further the period of active service spent on pursuing Research Degree simultaneously with teaching assignment without taking any kind of leave shall be counted as teaching experience for the purpose of direct recruitment/ promotion.”

ഈ പരാമർശത്തിലെ ആദ്യഭാഗം മാത്രം ചാനലിൽ വന്നിരുന്നു വായിക്കുകയും തൊട്ടടുത്ത വാചകം മനപ്പൂർവം വായിക്കാതിരിക്കുകയും ചെയ്യുന്നവരുടെ താല്പര്യം വ്യക്തമാണ്. രണ്ടാം വാചകത്തിൽ പരാമർശിക്കുന്നതു പോലെ സജീവ സേവനത്തിൽ ഇരുന്നു കൊണ്ട് ലീവ് ഒന്നും എടുക്കാതെ നടത്തുന്ന പി. എച്. ഡി ഗവേഷണം എഫ്. ഡി. പി മാത്രമാണ്. റെഗുലേഷനിൽ തുടർന്ന് പരാമർശിക്കുന്ന, ഒരു സമയം,സ്ഥാപനത്തിലെ 20%അധ്യാപക ജീവനക്കാർക്ക് മാത്രം അവകാശപ്പെടാവുന്ന ഗവേഷണവും എഫ്. ഡി. പി. തന്നെ.

ഈ കാര്യങ്ങൾ ഭാഷാ പരിജ്ഞാനമുള്ള ആർക്കും വായിച്ചാൽ മനസ്സിലാവുന്നതായിട്ടും ചുരുക്കപ്പട്ടികയിലേക്കുള്ള എന്റെ തിരഞ്ഞെടുപ്പ് നിയമോപദേശത്തിന് വിട്ടു എന്ന സവിശേഷ പരിഗണന ആണ് കെ. കെ. രാഗേഷിന്റെ ഭാര്യ എന്ന നിലയിൽ സർവ്വകലാശാലയിൽ നിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോൾ റാങ്ക് പട്ടിക സ്റ്റേ ചെയ്യപ്പെട്ടു എന്ന സവിശേഷ പരിഗണനയും ലഭിച്ചു. ഇതോടൊപ്പമുള്ളത് കണ്ണൂർ സർവ്വകാലാശാല ഇന്റർവ്യൂ നടത്തുന്ന ദിവസം ഏഷ്യാനെറ്റ്‌ കൊടുത്ത വാർത്തയുടെ സ്ക്രീൻ ഷോട്ട്. തലക്കെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി നിയമനം! തുടർന്നുള്ള ദിവസങ്ങളിൽ 27 വർഷം അധ്യാപന പരിചയമുള്ള അധ്യാപകൻ തഴയപ്പെട്ടു എന്ന വാർത്തയും വന്നു.

27വർഷം സർവീസ് ഉള്ള അധ്യാപകൻ എന്ത് കൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസർ ആയില്ല എന്ന് ആരും ചോദിച്ചില്ല. കഴിഞ്ഞ ദിവസമായപ്പോഴേക്ക് സർവീസ് 11/13 ഒക്കെയായി ചുരുങ്ങി. അപ്പോഴും “ആ കാലത്ത് NET പരീക്ഷ ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളം ചാനലിൽ ഇരുന്നു പറഞ്ഞ അധ്യാപകനോട് ഏത് വർഷം മുതൽക്കാണ് യു. ജി. സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌ തുടങ്ങിയത് എന്ന് ചോദിക്കാതിരിക്കാൻ 2002ൽ NET പാസ്സായ എനിക്ക് സാധിക്കില്ലല്ലോ.

ചോദിച്ചിട്ട് വിശേഷിച്ചു കാര്യമൊന്നുമില്ലെങ്കിലും ചോദ്യങ്ങൾ അവസാനിച്ചു പോകരുതല്ലോ. ചിലരൊക്കെ പറഞ്ഞു fb പോസ്റ്റ് ഇടുമ്പോൾ കമെന്റ് ബോക്സ്‌ ബ്ലോക്ക്‌ ചെയ്തിട്ട് ഇടണം എന്ന്. സുഹൃത്തുക്കളെ എനിക്ക് ഇതൊരു മാധ്യമ പഠനമാണ് മുഖ്യധാരാ മാധ്യമങ്ങളെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളെയും ജീവിതം കൊണ്ട് പഠിക്കുന്ന ഫീസില്ലാ കോഴ്സ്. നാളെ :- അധ്യാപന പരിചയത്തിൽ എഫ്. ഡി. പി ഗവേഷണവും ഉൾപ്പെടുത്തിയതിന്റെ നാൾവഴികൾ, 2010യു. ജി. സി. റെഗുലേഷൻ മുതൽക്കുള്ള ചില വസ്തുതകൾ’.

Karma News Network

Recent Posts

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന്‍ മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല…

8 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

34 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

57 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

60 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

1 hour ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

1 hour ago