entertainment

തീയേറ്ററുകാര്‍ക്ക് സംസ്‌കാരമില്ല, മോഹന്‍ലാലിനെ കുറിച്ച് എന്തൊക്കെ വൃത്തികേടുകളാണ് പറഞ്ഞത്, പ്രിയദര്‍ശന്റെ വാക്കുകള്‍ ശ്രദ്ധേയം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസാണെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉറപ്പിച്ചു. മരക്കാര്‍ കൂടാതെ മറ്റ് നാല് മോഹന്‍ലാല്‍ ചിത്രങ്ങളും ഒടിടി റിലീസ് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ കാണിക്കണം എന്ന് ആഗ്രഹിച്ച് എടുത്ത സിനിമ ആണെന്നും എന്നാല്‍ തിയേറ്റര്‍ റിലീസ് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും ആന്റണി പറഞ്ഞു. ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസിന് കാരണമായതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയദര്‍ശന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ് തുറന്നത്.

പ്രിയദര്‍ശന്റെ വാക്കുകള്‍ ഇങ്ങനെ, ഇങ്ങനെയൊരു സിനിമ മലയാള സിനിമയ്ക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റാത്തതാണ്. നമ്മുടേത് ഒരു കൊച്ചു കേരളമല്ലേ. എങ്കിലും റിസ്‌ക് എടുത്തു. ഇതിന് മുമ്പ് കാലാപാനി എന്ന സിനിമയിറക്കി പൈസ നഷ്ടമായ ആളാണ് മോഹന്‍ലാല്‍. എന്നാല്‍ ഇത് നൂറു ശതമാനവും തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന മോഹത്തോടെയാണ് മോഹന്‍ലാലും ഞാനും തയ്യാറെടുത്തത്.

റിസ്‌ക് എടുക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കുത്തുപാളയെടുപ്പിക്കാന്‍ പാടില്ല അതായിരുന്നു തീരുമാനത്തിന് പിന്നില്‍. ഇപ്പോ ഞാന്‍ ആന്റണിക്കൊപ്പമാണ്. രണ്ടുമൂന്ന് കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. കൊവിഡിന് ശേഷം ഭയന്നിരിക്കുന്ന ആളുകളെ തീയേറ്ററുകളിലേക്ക് കൊണ്ടുവരാന്‍ പറ്റണം. അതിന് പറ്റിയ സിനിമയാണ് മരക്കാര്‍ അത് തീയേറ്ററുകാര്‍ക്ക് ഗുണം ചെയ്തേനെ. പക്ഷേ പരസ്പരം സഹായിച്ചാലേ പറ്റൂ. തീയേറ്ററുകാര്‍ക്ക് സംസ്‌കാരമില്ല, മോഹന്‍ലാല്‍ നടനല്ല ബിസിനസ്സുകാരനാണെന്നൊക്കെ എന്തൊക്കെ വൃത്തികേടുകളാണ്. എല്ലാവരുമല്ല ചിലര്‍. മിനിമം സംസ്‌കാരം വേണ്ടെ സംസാരിക്കുമ്പോള്‍.

Karma News Network

Recent Posts

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

10 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

34 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

49 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

2 hours ago