entertainment

കീര്‍ത്തി അങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, പ്രിയദര്‍ശന്‍ പറയുന്നു

മരക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ ആയിരുന്നു കീര്‍ത്തി സുരേഷ് എത്തിയത്. ആര്‍ച്ച എന്ന തമ്പുരാട്ടിയുടെ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമയില്‍ കീര്‍ത്തി അഭിനയിച്ച ഗാനങ്ങളും വൈറല്‍ ആയി മാറി. ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനത്തെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

തന്നെ അതിശയിപ്പിച്ച അഭിനേത്രിയാണ് കീര്‍ത്തി എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ കീര്‍ത്തി തന്നെ വീണ വായിച്ച് അത്ഭുതപ്പെടുത്തി. അവള്‍ ഒരു വയലിനിസ്റ്റാണ്. പക്ഷേ പലര്‍ക്കും അത് അറിയില്ല. അവളുടെ ഉള്ളില്‍ സംഗീതം ഉണ്ട്.

അതുകൊണ്ടാണ് ആര്‍ച്ചയുടെ വേഷം അനായാസമായി കൈകാര്യം ചെയ്തത്. ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാള്‍ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. അവള്‍ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങള്‍ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്‌കരമാണ്. പക്ഷെ അവള്‍ക്ക് അത് സാധിച്ചു. താന്‍ അതുകണ്ട് അത്ഭുതപ്പെട്ടു എന്നാണ് പ്രിയദര്‍ശന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Karma News Network

Recent Posts

ദേഷ്യം, സങ്കടം എന്നിവ പോലെ തന്നെയാണ് സെ-ക്സും, ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

55 seconds ago

മോദി 3.0 ; നൂറുദിന കർമ്മ പരിപാടികൾ, അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോൾ ഫലം വന്നതിനു പിന്നാലെ അവലോകന യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന…

18 mins ago

എക്സിറ്റ് പോൾ ഫലങ്ങൾ, ഗൈരളി സ്റ്റുഡിയോയിൽ വല്യേട്ടന്റെ സിഡിക്കായി തിരച്ചിൽ, പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . സാധാരണയായി…

21 mins ago

സിനിമയില്‍ അവസരം കിട്ടിത്ത ചില പൊട്ടന്മാര്‍ റിവ്യൂ പറയുന്നുണ്ട്, ഇവരെ കൈയ്യില്‍ കിട്ടിയാന്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുക- ജോയ് മാത്യു

റിവ്യൂ ബോംബിംഗിനെതിരെ പ്രതികരിച്ച് നടനും സംവിദായകനുമായ ജോയ് മാത്യു. സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍…

36 mins ago

മന്ത്രിയാകാനുള്ള സാഹചര്യം അനുകൂലം, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ ലഭിച്ചാൽ നിരസിക്കില്ല, തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: ഇത്തവണ സാഹചര്യം അനുകൂലമാണ്, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.…

54 mins ago

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, നടത്തിയവര്‍ക്ക് ഭ്രാന്ത് എന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ…

1 hour ago