സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് പ്രിയദർശനെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ചലച്ചിത്ര മേഖലയിലെ അദ്ദേഹത്തിൻറെ വിശിഷ്ട സേവനങ്ങൾക്കാണ് ആദരം. ഡോക്ടറേറ്റ് ലഭിച്ചതിൻറെ ദൃശ്യങ്ങൾ പ്രിയദർശൻറെ മകളും നടിയുമായ കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ‘മരക്കാർ : അറബിക്കടലിൻറെ സിംഹം’ ആണ് പ്രിയദർശൻറെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 2021 ലെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ദേശീയ അവാർഡ് ‘മരക്കാർ’ സ്വന്തമാക്കിയിരുന്നു. മൂന്ന് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പടെ മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു.
മരക്കാറി’ന് ശേഷം തമിഴ് ചിത്രം ‘അപ്പാത’ ആണ് സംവിധായകൻറേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഉർവ്വശി ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘മിഥുന’ത്തിന് ശേഷം ഉർവ്വശി അഭിനയിക്കുന്ന പ്രിയദർശൻ ചിത്രം കൂടിയാണിത്. അതേസമയം ‘അപ്പാത’യുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…
ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…
കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാരന്. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…