entertainment

പ്രണയത്തിലാണോ എന്ന് തരുണിന്റെ അമ്മ പോലും ചോദിച്ചു, പ്രിയാമണി വെളിപ്പെടുത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി.ബിസിനസുകാരനായ മുസ്തഫ നടിയുടെ കഴുത്തില്‍ മിന്നു കെട്ടിയിരുന്നു. വിവാഹത്തിന് ശേഷവും നടി സിനിമകളില്‍ സജീവമാണ്. ഇപ്പോള്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഗോസിപ് ഓര്‍ത്തെടുത്ത് അതിന് മറുപടി പറഞ്ഞിരിക്കുകയാണ് പ്രിയാമണി. തെലുങ്ക് നടന്‍ തരുണുമായി പ്രിയാമണി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ നേരത്തെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.

2005ല്‍ പുറത്തിറങ്ങിയ നവവസന്തം എന്ന ചിത്രത്തില്‍ അഭിനയിക്കവെയാണ് പ്രിയാമണിയും തരുണുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പുറത്തെത്തിയത്. എന്നാല്‍ അന്ന് ഇരുവരും അതേ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തരുണുമായുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് നടി. തരുണിന്റെ അമ്മ പോലും തങ്ങള്‍ പ്രണയത്തിലാണെന്ന് കരുതിയിരുന്നെന്ന് പ്രിയാമണി പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ-‘നവ വസന്തം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുമ്‌ബോഴാണ് ഞാനും തരുണും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്ത ആദ്യം കേള്‍ക്കുന്നത്. തരുണിന്റെ അമ്മ റോജ രാജമണി ഷൂട്ടിങ് ലൊക്കേഷനില്‍ എന്നെ കാണാന്‍ വന്നു. നിങ്ങള്‍ യഥാര്‍ഥത്തില്‍ പ്രണയത്തിലാണോ എന്ന് തരുണിന്റെ അമ്മ എന്നോട് ചോദിച്ചു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ വിവാഹം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവും തനിക്കില്ലെന്നും, എന്തെങ്കിലുമുണ്ടെങ്കില്‍ തന്നോട് പറഞ്ഞോളൂ എന്നും പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നും പിന്നീട് തരുണ്‍ അമ്മയോട് പറഞ്ഞു. ഒരു നായകനൊപ്പം രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചാലാണ് സാധാരണ ഇതുപോലെയുള്ള വാര്‍ത്തകള്‍ വരാറുള്ളത്. എന്നാല്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോഴാണ് തന്നെയും തരുണിനെയും കുറിച്ച് വാര്‍ത്തകള്‍ വന്നത്. ‘ പ്രിയാമണി പറയുന്നു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

14 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

41 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago