entertainment

പ്രിയങ്കയ്ക്കും നിക് ജോനാസിനും കുഞ്ഞ് പിറന്നു

താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്കും ഭര്‍ത്താന് നിക് ജോനാസിനും കുഞ്ഞ് പിറന്നു. വാടക ഗര്‍ഭധാരണം വഴിയാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. പ്രിയങ്കയും നിക്കും ഒരുമിച്ചാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വീകരിച്ച വിവരം സമൂഹ്യമാധ്യങ്ങളിലൂടെ അറിയിച്ചത്. ജീവിതത്തില്‍ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.

പ്രിയങ്കയുടെയും നിക്കിന്റെയും വാക്കുകള്‍ ഇങ്ങനെ, ‘ഞങ്ങള്‍ സറൊഗേറ്റ് വഴി ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് എന്ന സന്തോഷം നിങ്ങളെ അറിയിക്കുന്നു. ഈ സന്തോഷ സമയത്ത് ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നിങ്ങളോട് ബഹുമാനപൂര്‍വ്വം ചോദിക്കുകയാണ്. ഈ സമയം ഞങ്ങളുടെ കുടുംബത്തിനാണ് ശ്രദ്ധ വേണ്ടത്. എല്ലാവര്‍ക്കും ഒരുപാട് നന്ദി.’

2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. അടുത്തിടെ വാനിറ്റി ഫെയര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞുങ്ങളെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. നിലവില്‍ കരിയര്‍ തിരക്കുകളിലാണ് നിക് ജോനാസും പ്രിയങ്കയും. മാട്രിക്‌സ് റിസറക്ഷന്‍സ് ആണ് പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം. ബോളിവുഡില്‍ ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. സോയ അക്തര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന കൈഫും ആലിയ ഭട്ടുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

1 min ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

5 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

31 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago