മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നടൻ മാത്രമല്ല മികച്ച ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. അഭിനയത്തിൽ എന്നത് പോലെ തന്നെ രാഷ്ട്രീയത്തിലും താരം തിളങ്ങുകയാണ്. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളും മലയാളികൾക്ക് സുപരിചിതരാണ്. കുടുബത്തെ ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇവിടെ പോയാലും ഭാര്യ രാധിക കൂടെ തന്നെ ഉണ്ടാവാറുണ്ട്.
ഇപ്പോളിതാ ദിനേശ് പണിക്കർ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഫ്രീയായി വന്ന് അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയാണ് നിർമ്മാതാവ് ദിനേഷ് പണിക്കർ. സുരേഷ് ഗോപി നമ്മളോട് കാണിച്ചിട്ടുള്ള ഒരു സ്നേഹമുണ്ട്. അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സിനിമ ചെയ്ത് കഴിഞ്ഞതിന് ശേഷം എന്റെ സ്ഥിതി മോശമായിരുന്നു. ആ സമയത്ത് ഞാനാണ് ‘തില്ലാന തില്ലാന’ സിനിമ നിർമിക്കുകയും വിതരണം ചെയ്യേണ്ടതും. ആ സമയത്ത് അദ്ദേഹം ഫ്രീയായിട്ട് വന്ന് സിനമയിൽ അഭിനയിച്ച് തന്നിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മനസ്സ്. അതുപോലെ, മയിൽപ്പീലികാവ് എന്ന സിനിമ ഞാൻ വിചീരിച്ച രീതിയിൽ ഓടിയില്ല. എനിക്ക് നഷ്ടമാണെന്ന് അറിഞ്ഞിട്ട് ചാക്കോച്ചൻ തില്ലാന തില്ലാനയിൽ രണ്ട് ദിവസം വന്ന് ഫ്രീയായിട്ട് അഭിനയിച്ചിട്ട് പോയി. ഒരു പൈസയും വാങ്ങിച്ചിട്ടില്ല.
മലയാള ചലച്ചിത്ര, സീരിയൽ അഭിനേതാവ്, നിർമ്മാതാവ് എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദിനേഷ് പണിക്കർ. 1980-ൽ റിലീസായ സഞ്ചാരി എന്ന സിനിമയിൽ പ്രേം നസീറിന്റെ ഡ്യൂപ്പായി അഭിനയിച്ചാണ് തുടക്കം. 1981-ൽ ധന്യ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലും അഭിനയിച്ചിട്ടുണ്ട്. 2007-ൽ റോക്ക് & റോൾ എന്ന സിനിമയിലൂടെയാണ് അഭിനയമേഖലയിൽ സജീവമായി മാറിയത്.
കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…