topnews

നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല: നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. 55 വയസായിരുന്നു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ് അദ്ദേഹം.

പത്തനംതിട്ട തിരുവല്ലയില്‍ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തി വന്നിരുന്നു. പിതാവില്‍ നിന്നുമാണ് നൗഷാദിന് പാചകത്തില്‍ താത്പര്യം കിട്ടുന്നത്. കോളജ് വിദ്യാഭ്യാത്തിന് ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചു. തുടര്‍ന്ന് കേറ്ററിങ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും ബിസിനസ് വികസിപ്പിക്കുകയും ചെയ്തു. വിദേശങ്ങളില്‍ അടക്കം നൗഷാദ് കേറ്ററിങ് പ്രശസ്തമാവുകയും ചെയ്തു. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും ഏറെ പ്രശസ്തമാണ്. ടെലിവിഷന്‍ പാചക പരിപാടികളില്‍ അവതാരകനായും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സിനിമ നിര്‍മാതാവ് എന്ന നിലയിലും നൗഷാദ് തിളങ്ങി. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു നിര്‍മ്മാണ മേഖലയില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു. ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഭാര്യ ഷീബ നൗഷാദ് മരിച്ചത് മകള്‍: നഷ്‌വ.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago