Categories: kerala

പല സംവിധായകരെയും ജയറാം കളിപ്പിച്ചിട്ടുണ്ട്, രാജസേനനുമായി പിരിയാനുണ്ടായ കാരണം പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു സംവിധായകൻ രാജസേനനും- ജയറാമും. മേലേപ്പറമ്പിൽ ആൺവീട്, അനിയൻ ഭാവ ചേട്ടൻബാവ, സി.ഐ.ഡി ഉണ്ണികൃഷ്‌ണൻ തുടങ്ങി കനക സിംഹാസനം വരെ എത്തിനിൽക്കുമ്പോൾ ഇരുവരും ഒന്നിച്ച ഭൂരിഭാഗം സിനിമകളും സൂപ്പർഹിറ്റുകളാണ്. ജയറാം എന്ന നടനെ സൂപ്പർ താര പദവിയിലേക്ക് എത്തിക്കുന്നതിനും രാജസേനൻ എന്ന സംവിധായകൻ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ അതേസമയം ഇരുവരും അകലുന്ന കാഴ്ച്ചയും മലയാള സിനിമ ലോകം കണ്ടതാണ്.
ഇപ്പോൾ രാജസേനനും ജയറാമും തമ്മിൽ പിരിയാനുണ്ടായ കാരണത്തെ കുറിച്ച്‌ തുറന്നു പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളർ മണക്കാട് രാമചന്ദ്രൻ

മണക്കാട് രാമചന്ദ്രന്റെ വാക്കുകൾ:

പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാൽജോസ് കഥ പറയാൻ പോയപ്പോൾ ഡേറ്റ് കൊടുത്തില്ല. ഒരുപാട് പേരെ ചുമ്മാ നടത്തിയിട്ടുണ്ട്. ഈ ദിവസം തുടങ്ങാം എന്ന് പറയും. അയാള് വിശ്വസിച്ച്‌ പോകും. എന്നാൽ അവസാനം ഈ സമയത്ത് മറ്റൊരാൾക്ക് കൊടുത്തെന്ന് അറിയും.

രാജസേനൻ ആണ് ഒരു സമയത്ത് ജയറാമിനെ രക്ഷിച്ച്‌ നിർത്തിയത്. എല്ലാ പടങ്ങളും ഹിറ്റ് ആയിരുന്നു. രാജസേനന്റെ അടുത്ത് നിന്നും പോയാൽ വേറെ പടം ചെയ്യാം എന്ന ഉദ്ദേശം ജയറാമിന് വന്നിരിക്കും. ആ പടം വേണ്ട, ഈ പടം ആണ് മറ്റേതിനേക്കാൾ നല്ലത് എന്ന് പറഞ്ഞ് ജയറാമിനെ തെറ്റിക്കുന്ന ഓരോ ടീമുകൾ ഉണ്ടല്ലോ. സ്ഥിരം രാജസേനന്റെ സിനിമകൾ ചെയ്തു കൊണ്ടിരുന്നാൽ ഇങ്ങനെ ആയിപ്പോകും എന്ന് പറഞ്ഞ് ആക്കും. ജയറാമിന് അത് കേൾക്കേണ്ട ആവശ്യമില്ലായിരുന്നു.

രാജസേനനും അബദ്ധം പറ്റി. ജയറാമിനെ തന്നെ പിടിച്ച്‌ അങ്ങനെ നിന്നു. വേറെ നടൻമാരെ അന്വേഷിച്ച്‌ രാജസേനൻ പോയില്ല. ജയറാം ഇട്ടിട്ട് പോയപ്പോൾ ഇങ്ങേർക്ക് വേറെ പിടിയില്ലാതെ ആയി. വേറെ പടങ്ങൾ ചെയ്ത് നിന്നില്ല. നല്ല നടൻമാരെ പിന്നീട് കിട്ടിയില്ല. വീണ്ടും രാജസേനൻ ജയറാമിനെ കൊണ്ടുവന്നാൽ പഴയ കുപ്പിയിൽ കഷായം ഒഴിക്കുന്നത് പോലെ ആയിരിക്കും. രാജസേനൻ പുതുമുഖങ്ങളെ വെച്ച്‌ പടം ചെയ്താൽ ഹിറ്റ് ആകും. രാജസേനൻ അഭിനയിക്കാതെ, സിനിമയിൽ തന്നെ നിന്ന് നല്ല പടങ്ങൾ ചെയ്യാൻ കഴിയും.’

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

11 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

12 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

33 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

54 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

54 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago