തിരൂരിൽ കുടുംബവഴക്കിനെത്തുടർന്ന് മകന്റെ കിടപ്പുമുറിക്ക് തീയിട്ട് അച്ഛൻ. മുറിയിലുണ്ടായിരുന്ന മരുമകളും പേരക്കുട്ടിയും ഓടി രക്ഷപ്പെട്ടു. തിരൂരിനടുത്ത് തലക്കാട് തലൂക്കരയിൽ തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. മരുമകളുടെ പരാതിപ്രകാരം ഭർത്തൃപിതാവ് അറസ്റ്റിലായി.
തലൂക്കരയിലെ മണ്ണത്ത് അപ്പു (78) വിനെയാണ് തിരൂർ പോലീസ് അറസ്റ്റുചെയ്തത്. അപ്പുവും ഇളയ മകൻ ബാബുവും ഈ വീട്ടിലായിരുന്നു താമസം. ബാബുവിന് രണ്ടു സെന്റ് സ്ഥലം അപ്പു നൽകുകയും ചെയ്തിരുന്നു. പിന്നീട് ബാബുവും ഭാര്യയും തന്റെ കാര്യങ്ങൾ നോക്കുന്നില്ലെന്ന പരാതിയുമായി തിരൂർ ആർ.ഡി.ഒ.യെ ബന്ധപ്പെട്ടിരുന്നു. മറ്റൊരു മകന്റെ വീട്ടിലേക്ക് മാറുകയുംചെയ്തു. പരാതിയുടെ ഭാഗമായി മാസം 1,500 രൂപ മകൻ അച്ഛന് നൽകണമെന്ന് ആർ.ഡി.ഒ. ഉത്തരവിടുകയും മകൻ തുക നൽകി വരികയുമായിരുന്നു. ഇതിലൊന്നും അപ്പു സംതൃപ്തനാകാതെയാണ് തിങ്കളാഴ്ച രാവിലെ മണ്ണത്ത് വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെണ്ണ ഒഴിച്ച് തീയിട്ടത്. ആ സമയത്ത് മുറിയിലുണ്ടായിരുന്ന മരുമകൾ പ്രജിയും പേരക്കുട്ടി ആദിത്യനും പുറത്തേക്കോടി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആരെങ്കിലും അടുത്ത് വന്നാൽ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതോടെ ഫയർസ്റ്റേഷൻ ഓഫീസർ എം.കെ. പ്രമോദ്കുമാറിന്റെ നേതൃത്വത്തിൽ സേനയെത്തി അപ്പുവിനെ അനുനയിപ്പിച്ചു. തീ വ്യാപിക്കുന്നത് തടയുകയുംചെയ്തു. തുടർന്ന് തിരൂർ പോലീസെത്തി അപ്പുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റുചെയ്തു.
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…