topnews

കോയയെ തള്ളി പറഞ്ഞ് തടിയൂരിയ സിദ്ദിഖ് കാപ്പനെ കോടതി പൊളിച്ചടുക്കി

മലയാള മാധ്യമങ്ങൾ മുക്കിയ സിദ്ധിഖ് കാപ്പന്റെ വിചാരണയുടെ വിശദാംശങ്ങൾ കർമ്മ ന്യൂസ് പുറത്തു വിടുന്നു. കോടതിയിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള ചോദ്യം ചെയ്യലും ക്രോസ്സിങ്ങിന്റെയും വിശദാംശങ്ങളാണ് കർമ്മ ന്യൂസിന് ലഭിച്ചിരിക്കുന്നു. ഇലക്ഷൻ സമയമായത് കൊണ്ട് തന്നെ പല മാധ്യമങ്ങളും പുറത്ത് വിടാൻ മടിച്ച വിവരങ്ങളാണ് കർമ ന്യൂസ് പങ്കിടുന്നത്. സിദ്ദിഖ് കാപ്പന്‍ സംഘത്തിനു പിന്നാലെ ഹിറ്റ് സ്‌ക്വാഡ് അംഗങ്ങളായ അന്‍ഷാദ് ബദറുദ്ദീനെയും ഫിറോസ് ഖാനെയും പെട്രോള്‍ ബോംബുകളും ആയുധക്കളുമായി ഹത്രാസിലേക്ക് അയച്ചിരുന്നു.

സിദ്ദിഖ് കാപ്പനും സംഘവും പിടിയിയിലായതോടെ ഹത്രാസ് ദൗത്യം ഉപേക്ഷിച്ചു. ഹത്രാസില്‍ കലാപം സൃഷ്ടിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്ന പി എഫ് ഐ പദ്ധതിയുടെ വിവരങ്ങൾ പുറത്തു വിടാതെ കേരളത്തിലേയ്ക്ക് എത്തിക്കാതെ കോട്ട കെട്ടി അടച്ചിരിക്കുകയാണ്. കേരളത്തിലെ ഇസ്ലാം അനുകൂല മാധ്യമങ്ങൾ കാപ്പനെതിരെയുള്ള തെളിവുകൾ അക്കമിട്ട് നിരത്തുകയായിരുന്നു.

ഹത്രാസ് കലാപ ഗൂഡാലോചന കേസ് വിചാരണയിൽ പോപ്പുലർ ഫ്രണ്ട് താത്വികാചാര്യൻ പി. കോയയെ തള്ളിപ്പറഞ്ഞ് സിദ്ദിഖ് കാപ്പൻ. വാട്സാപ് ചാറ്റ് തെളിവുകൾ നിരത്തി കോയ കാപ്പൻ്റെ തലതൊട്ടപ്പനാണെന്ന് സ്ഥാപിച്ച് പ്രോസിക്യൂഷൻ ഭാഗം. പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവ് പി.കോയയുമായി തനിക്ക് തേജസ് പത്രത്തിലെ എഡിറ്ററും റിപ്പോർട്ടറും തമ്മിലുള്ള ബന്ധം മാത്രമേയുള്ളുവെന്ന സിദ്ദിഖ് കാപ്പൻ്റെ വാദം ഖണ്ഡിച്ചു പ്രോസിക്യൂഷൻ.

തേജസ് പത്രം പൂട്ടിയ ശേഷവും അഴിമുഖത്തിൽ ജോലി ചെയ്യുമ്പോഴും കാപ്പൻ കോയയുടെ നിയന്ത്രണത്തിലാണെന്നു തെളിയിക്കുന്ന വാട്സാപ് ചാറ്റുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. അഴിമുഖത്തിൽ കൊടുക്കേണ്ട വാർത്തകൾ മാത്രമല്ല മറ്റു മാധ്യമങ്ങളിൽ പ്ലാൻ്റ് ചെയ്യേണ്ട വാർത്തകളെ കുറിച്ചും പി.കോയ വാട്സാപിലൂടെ നിരന്തരം കാപ്പനു നിർദേശം നൽകിക്കൊണ്ടിരുന്നു.

അഴിമുഖത്തിലെ സഹ പ്രവർത്തകർക്ക് ഇസ്ലാമോഫോബിയ കൂടുന്നതിനാൽ കേരള കൗമുദിയിൽ ശ്രമിക്കുന്നതായി കാപ്പൻ കോയയോട് സൂചിപ്പിച്ചു. കേരള കൗമുദി പോപ്പുലർ ഫ്രണ്ടുകാരെ എടുക്കാറില്ലെന്നു കോയ പറഞ്ഞു. അതിനു കാപ്പൻ വാട്സാപിൽ നൽകിയ മറുപടി ഇങ്ങനെ:
അവർക്കു ഞാൻ പോപ്പുലർ ഫ്രണ്ടുകാരനാണെന്ന് അറിയില്ല. അഞ്ചു നേരം നിസ്കരിക്കുന്ന മുസ്ലിം മാത്രമാണ് ഞാൻ അവർക്ക്. കേരള കൗമുദി ഡൽഹി ലേഖകൻ അനിലും മാതൃഭൂമിയിലെ മണികണ്ഠനുമാണ് എനിക്കു വേണ്ടി ശുപാർശ ചെയ്യുന്നത് പോപ്പുലർ ഫ്രണ്ട് പശ്ചാത്തലം മറച്ചു വച്ചു കേരള കൗമുദിയിൽ ചേരാനുള്ള കാപ്പൻ്റെ ശ്രമം പക്ഷേ വിജയിച്ചില്ല.

ഡൽഹി കലാപത്തിനു ശേഷം പി.കോയ ജനറൽ സെക്രട്ടറിയായ എൻസിഎച്ച് ആർഒയുടെ ദേശീയ കോ ഓർഡിനേറ്ററായി കാപ്പനെ നിയമിച്ചതിൻ്റെ തെളിവും വാട്സാപ് ചാറ്റിലുണ്ട്. എൻസിഎച്ച് ആർ ഒ ഡൽഹി ഓഫിസിലെത്തി ചുമതല ഏറ്റതായി കാപ്പൻ വാട്സാപിലൂടെയാണ് കോയയെ അറിയിച്ചത്. എൻസിഎച്ച്ആർ ഓഫിസിൽ കാപ്പനു താമസ, ഭക്ഷണ സൗകര്യങ്ങളും കോയ ഏർപ്പെടുത്തി.
ഡൽഹി കലാപ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു നിയമ സഹായം ഉറപ്പാക്കാനുള്ള ദൗത്യത്തിനാണ് വിശ്വസ്തനായ കാപ്പനെ എൻസിഎച്ച്ആർ ഒ യിൽ നിയമിച്ചത്.

കോ ഓർഡിനേറ്ററായിരുന്ന റെനി ഐലിനെ തൽസ്ഥാനത്തു നിന്നു മാറ്റിയിട്ടാണ് കാപ്പനെ ചുമതല ഏൽപിച്ചത്. ഇതിൽ രോഷാകുലനായ റെനി ഐലിൻ കാപ്പൻ്റെ തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് ഐ ബി ഉദ്യോഗസ്ഥർക്ക് വിവരം നൽകിയെന്ന സൂചനകളുമുണ്ട്. കാപ്പൻ അറസ്റ്റിലായ ശേഷം റെനിയെ എൻസിഎച്ച്ആർഒയിൽ തിരിച്ചെടുത്തെങ്കിലും പ്രവർത്തന കേന്ദ്രം കോഴിക്കോടേക്ക് മാറ്റി.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനൊപ്പം എൻസിഎച്ച്ആർ ഒ ഉൾപ്പെടെ പോഷക സംഘടനകളെയും നിരോധിച്ചു.കാപ്പൻ്റെ തലതൊട്ടപ്പനായ പി.കോയ തിഹാർ ജയിലിലുമായി.ഇനി ഒരു ചിത്രം കാണിയ്ക്കാം കേരളത്തിലെ പഫിയും അൽ ഖൊയ്‌ദ തീവ്രവാദികൾ തമ്മിലുള്ള ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ ചിത്രമാണ് ഇത് അൽ ക്വൈദ ബന്ധമുള്ള തുർക്കി ഐ എച്ച് എച്ച് സംഘടനയുമായി പി. കോയക്കുള്ള ബന്ധം വെളിപ്പെട്ടത് കാപ്പൻ്റെ ലാപ് ടോപ് അന്വേഷണ ഏജൻസികൾ പരിശോധിച്ചപ്പോഴാണ്.

ഐ എച്ച് എച്ച് ജനറൽ സെക്രട്ടറി ദർമസ് ഐദിൻ, വൈസ് പ്രസിഡൻ്റ് ഹുസൈൻ ഒരുക് എന്നിവരുമായി പോപ്പുലർ ഫ്രണ്ട് ഉന്നത നേതാക്കളായ പി.കോയയും അബ്ദു റഹ്മാനും തുർക്കിയിൽ കൂടിക്കാഴ്ച നടത്തിയ ഫോട്ടോ കാപ്പൻ ലാപ് ടോപിൽ സൂക്ഷിച്ചിരുന്നു. എൻ ഐ എ കേസിൽ ഈ ഫോട്ടോ നിർണായക തെളിവുമായി. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണു തുർക്കിയിൽ നിന്ന് സാമ്പത്തിയേക് സഹായം ലഭിക്കുന്നത് തലതൊട്ടപ്പൻ കോയയെ തള്ളിപ്പറഞ്ഞു തടിയൂരാനുള്ള കാപ്പൻ്റെ ശ്രമം പ്രോസിക്യൂഷൻ പൊളിച്ചടുക്കി

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

5 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

6 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

6 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

7 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

7 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

7 hours ago