topnews

മേയറുണ്ട് സൂക്ഷിക്കുക, കെഎസ്ആർടിസി ബസ് തടഞ്ഞ് പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടക്കുന്നത്. നഗരസഭയുടെ ഗേറ്റിന് മുന്നിൽ മേയർക്കെതിരെ ഓവർടേക്കിങ് നിരോധിത മേഖലയെന്ന ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം തുടങ്ങിയത്.

പിന്നാലെ നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന മുഴുവൻ കെഎസ്ആർടിസി ബസും തടഞ്ഞ് മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്റർ ഒട്ടിച്ചു. 24 മണിക്കൂറിനുള്ളിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ വലിയ സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ പാളയത്തായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. മേയറും കുടുംബവും സഞ്ചരിച്ച വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാര്‍ റോഡിന് കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും ഡ്രൈവറുമായി വാക്കേറ്റത്തിലാവുകയുമായിരുന്നു. ആര്യാ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എ യും വാഹനത്തിലുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Karma News Network

Recent Posts

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

3 mins ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

36 mins ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

9 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

10 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

11 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

11 hours ago