ബെംഗളൂരു: സോഷ്യൽ മീഡിയയിലൂടെ അമുസ്ലീങ്ങളുടെ തലവെട്ടാൻ ആഹ്വാനം ചെയ്ത യൂട്യൂബർക്കെതിരെ ജന രോക്ഷം ശക്തമാകുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്നുള്ള സയ്യിദ് അലി അക്ബർ ജാഗിർദാറാണ് സോഷ്യൽ മീഡിയയിലൂടെ തലവെട്ടാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
കർണാടകയിലെ യാദ്ഗിരി ജില്ലക്കാരനാണ് ഇയാൾ. കോഹിനൂർ സോളാർ കൺസ്ട്രക്ഷൻ ആൻഡ് സൊല്യൂഷൻസ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കാരനാണെന്ന് ഇയാൾ അവകാശപ്പെടുന്നു. ഇസ്ലാമിന്റെ ജീവിത ധർമ്മങ്ങൾ എന്ന പേരിൽ നിരവധി വിഡിയോകൾ ചെയ്തിട്ടുണ്ട്. ഇതിൽ മിക്കതും ഹിന്ദു സമൂഹത്തിനെതിരായ വിദ്വേഷം വാരിവിതറുന്നതാണ്.
‘കുട്ടിക്കാലം മുതൽ, ഇസ്ലാമിന്റെ സ്ഥാപകനെതിരെ ആരെങ്കിലും തുനിഞ്ഞാൽ, അവരുടെ തല ഉടനടി വെട്ടാനാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. അത് നടത്തുക തന്നെ ചെയ്യും. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നവരുടെ തന്ത്രങ്ങൾ ഈ ലോകത്ത് മാത്രമേ പ്രവർത്തിക്കൂ, മരണാനന്തര ജീവിതത്തിൽ, കാഫിറുകളെ നിത്യ നരകാഗ്നിയിൽ കത്തിക്കുമെന്നും’ ഇയാൾ പറയുന്നു. ഇത് പോലെ നിരവധി വീഡിയോകളാണ് ഇയാളുടെ വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ്ലാമിസ്റ്റുകളെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ അന്തിമ ലക്ഷ്യമെന്നും സയ്യിദ് അവകാശപ്പെടുന്നു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് സയ്യിദ് അലിഅക്ബർ ജാഗിർദാറിനെതിരെ യാദ്ഗിരി റൂറൽ പോലീസ് കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…