kerala

രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ജീവനക്കാരുടെ കൂട്ട അവധി കാരണം ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യാത്രയായ മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി കുടുംബം. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് രാജേഷിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തിയത്. ഇവിടെനിന്ന് മൃതദേഹം കൈപ്പറ്റിയ കുടുംബം ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യയുടെ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

മസ്‌കറ്റിലെ ആശുപത്രിയില്‍ ഹൃദ്രോഗ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ ഈ മാസം എട്ടിനായിരുന്നു കരമന നെടുങ്കാട് സ്വദേശിനി അമൃത സി. രവി പുറപ്പെട്ടത്. പുലര്‍ച്ചെ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയത് അറിയുന്നത്. ഇതോടെ യാത്രമുടങ്ങി. അവസ്ഥ പറഞിട്ടും അധികൃതർ ഒന്നും ചെയ്തില്ല.

ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഭര്‍ത്താവിനെ കാണാന്‍കഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ നിസ്സഹായരായിരുന്നു.ഏഴാം തീയതി ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് രാജേഷിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ അടിയന്തരമായി അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആശുപത്രിയില്‍നിന്ന് ശനിയാഴ്ച ഫ്‌ളാറ്റിലെത്തിയ നമ്പി രാജേഷിന് സുഹൃത്തുക്കളാണ് കൂട്ടിനുണ്ടായിരുന്നത്.

നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിനിടെയായിരുന്നു മരണം. മരണസമയത്ത് നമ്പി രാജേഷ് ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു. അമൃതയ്ക്ക് സമയത്ത് മസ്‌കറ്റില്‍ എത്താനായിരുന്നെങ്കില്‍ രാജേഷ് ഫ്‌ലാറ്റില്‍ ഒറ്റയ്ക്കാവില്ലായിരുന്നു. കൃത്യമായ പരിചരണവും പ്രിയപ്പെട്ടവരുടെ സാന്നിധ്യവും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു അത്യാഹിതം സംഭവിക്കില്ലായിരുന്നെന്നും അമൃതയുടെ ബന്ധുക്കള്‍ പറയുന്നു.

karma News Network

Recent Posts

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടിക്കുന്ന യുവാക്കൾ പിടിയിൽ

എറണാകുളം: ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ മോഷ്ടിക്കുന്ന യുവാക്കൾ പിടിയിൽ. നേര്യമംഗലം പിറക്കുന്നം സ്വദേശി പ്രവീണ്‍ (24), കുട്ടമംഗലം നെല്ലിമറ്റം സ്വദേശി വിഷ്ണു…

9 hours ago

ബന്ദികളേ തരാം വെടിയൊന്ന് നിർത്തോ, റഫയിൽ നിന്ന് ഹമാസ്

എല്ലാ കണ്ണുകളും റഫയിലേക്ക് നോക്കുക എന്നുള്ള ഇസ്രായേൽ വിരുദ്ധരുടെ പ്രചരണം അത് തന്നെയാണ് വീണ്ടും ചർച്ചയാവുന്നത് . ഹമാസിനെതിരായിട്ടുള്ള യുദ്ധം…

9 hours ago

ഇടുക്കി നാടുകാണിയിൽ മണ്ണിടിച്ചിൽ, കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു, യാത്രക്കാരെ രക്ഷപ്പെടുത്തി

ഇടുക്കി: അതിശക്തമായ മഴയെത്തുടർന്ന് നാടുകാണി സംസ്ഥാന പാതയിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ…

10 hours ago

ആശാ ശരത്ത് പ്രതിയായ തട്ടിപ്പ് കേസ്, പണം നല്കി തടിയൂരി

നടി ആശാ ശരത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലെ ഒരു പരാതിക്കാരനു പണം തിരികെ നല്കി. തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ…

10 hours ago

കേരള തീരത്ത് ചക്രവാതച്ചുഴി, വരുന്ന 7 ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ

കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു, ഇനി വരുന്ന 7 ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയും ഇടി/മിന്നല്‍/കാറ്റ് എന്നിവക്ക് സാധ്യതയുണ്ട് എന്ന്…

11 hours ago

മകൻ മരിച്ചപ്പോൾ അനുഭവിച്ച അതേ ദുഃഖം, പ്രതികൾക്ക് ജാമ്യം കൊടുത്തത് എന്തടിസ്ഥാനത്തി‌ൽ, സിദ്ധാർഥന്റെ പിതാവ്

സിദ്ധാര്‍ഥൻ മരിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയ അതേ വേദനയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ ഉണ്ടായതെന്ന് സിദ്ധാ‍ർഥന്റെ പിതാവ്. പൂക്കോട്…

11 hours ago