mainstories

അഗ്നിപഥിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധം

 

തിരുവനന്തപുരം/ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധം. തിരുവനന്തപുരത്ത് മുന്നൂറിലേറെ ഉദ്യോഗാര്‍ത്ഥികളാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയത്. തമ്പാനൂരില്‍ നിന്ന് രാജ്ഭവനിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തി. അഞ്ഞൂറോളം സൈനിക ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.

വീ വാണ്ട് ജസ്റ്റിസ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് ഉദ്യോഗാര്‍ത്ഥികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. സൈന്യത്തില്‍ ചേരുന്നതിനായുള്ള മെഡിക്കല്‍ ടെസ്റ്റ്, കായികക്ഷമത പരിശോധന അടക്കം നടത്തിയവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതെന്നാണ് പറയപ്പെടുന്നത്. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് എഴുത്തുപരീക്ഷ നടത്താനാകാതിരുന്നതോടെ ഇവരുടെ റിക്രൂട്ട്‌മെന്റ് നീണ്ടുപോകുകയാണ് ഉണ്ടായത്.

കോഴിക്കോട് പ്രതിഷേധത്തില്‍ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. കാസര്‍കോട് മുതല്‍ തൃശൂരില്‍ നിന്നുവരെയുള്ള ഉദ്യോഗാര്‍ത്ഥികളാണ് കോഴിക്കോട് തടിച്ചുകൂടിയത്. മെഡിക്കല്‍, കായിക്ഷമത പരീക്ഷകള്‍ പാസായ ഉദ്യോഗാര്‍ത്ഥികളാണ് സമരരംഗത്തേക്ക് എത്തിയത്. എഴുത്തുപരീക്ഷ എത്രയും വേഗം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ചെന്നൈയിലെ രാജ്ഭവനിലേക്ക് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമാ യെത്തി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ചെന്നൈ യുദ്ധസ്മാരക ത്തിന് മുന്നിലും നിരവധി ഉദ്യോഗാര്‍ത്ഥികള്‍ തടിച്ചുകൂടി. ചെന്നൈയില്‍ സമാധാനപരമായാണ് സമരം നടക്കുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Karma News Network

Recent Posts

സുരേഷ് ഗോപി മുഖ്യമന്ത്രി ആകണം, കേരളത്തിനു ഏക രക്ഷ, യൂത്ത് കോൺഗ്രസ് നേതാവടക്കം പറയുന്നു

കൊച്ചി : സുരേഷ് ഗോപി ഹെൽപ്പിംഗ് കമ്മറ്റിക്ക് രൂപം കൊടുത്ത് കലൂരിലെ ഒരു കൂട്ടം യുവാക്കൾ. ബിനു രവീന്ദ്രൻ എന്ന…

2 mins ago

അസുഖം എന്തുമാകട്ടെ, 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ, മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം

മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനത്തിന് രാജ്യത്തിൻറെ കയ്യടി. 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ. കേന്ദ്ര…

4 mins ago

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

44 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

55 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago