columns

പി.ടി തോമസിനെ പൂട്ടാൻ പിണറായിക്കാവില്ല

എറണാകുളം: കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് തൃക്കാക്കര എം.എൽ.എ പി.ടി.തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥലത്തു നിന്നും താന്‍ ഓടി രക്ഷപ്പെട്ടു എന്ന രീതിയില്‍ നടക്കുന്ന പ്രചരണം സത്യമല്ലെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.

കൊച്ചി ഇടപ്പള്ളിയിൽ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോൾ മുതിർന്ന കോൺഗ്രസ് എം.എൽ.എ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി ആയിരുന്നു പ്രചാരണം. ഇടതു എം.എൽ.എമാരടക്കം ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു.
സംഭവത്തില്‍ പിടിതോമസ് എംഎല്‍എയുമായി നാല്‍പ്പത് വര്‍ഷത്തോളം പരിചയമുള്ള ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യന്‍ കെ ജോസിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്.

മഹാരാജാസിലെ ഒരു കൂട്ടം എസ്എഫ്‌ഐക്കാര്‍ വെട്ടി അരിഞ്ഞു ഓടയില്‍ ഉപേക്ഷിച്ചിടത്തു നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഫിനീക്‌സ് പക്ഷിയാണ് പി ടി തോമസ് , അതു മറക്കേണ്ട; മുഖ്യമന്ത്രിയും കള്ളക്കടത്തുകാരിയും തമ്മിലുള്ള ബന്ധം അറിഞ്ഞ മലയാളികളില്‍ നിന്നും വിഷയം തിരിച്ചുവിടാനുള്ള സഖാക്കളുടെ നാടകം! പിടി തോമസിന് പിന്തുണയുമായി ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കെ ജോസ്‌

മുഖ്യമന്ത്രിയും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ മലയാളികളില്‍ നിന്നും സത്യം മറച്ചുപിടിക്കാനും വിഷയം തിരിച്ചുവിടാനുമുള്ള സഖാക്കളുടെ പുതിയ നാടകമാണ് പിടിക്കെതിരായ കള്ളപ്പണക്കേസെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കെ ജോസ് വ്യക്തമാക്കി.

എസ്എഫ്‌ഐക്കാര്‍ വെട്ടി അരിഞ്ഞു ഓടയില്‍ ഉപേക്ഷിച്ചു പോയിടത്തു നിന്നും ഉയിര്‍ത്തെഴുന്നേറ്റ ഫിനിക്‌സ് പക്ഷിയാണ് പിടിയെന്നും സഖാക്കള്‍ അതു മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.കമ്യൂണിസ്റ്റുകാര്‍ പോലും തിരിഞ്ഞു നോക്കാതിരുന്ന നിരാലംബരായ ഒരു കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പിടി തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഇരട്ടച്ചങ്കന്‍. പാര്‍ട്ടി ഏതെന്നു പോലും നോക്കാതെ പാവപ്പെട്ടവനെ സഹായിക്കാനുള്ള പിടിയുടെ നന്മയെയാണ് സഖാക്കള്‍ വ്യാജ ആരോപണത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കുന്നതിനായി ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായാണ് താന്‍ അവിടെ പോയതെന്ന് പിടി തോമസ് പറഞ്ഞിരുന്നു. കുടികിടപ്പു തര്‍ക്കത്തില്‍ ആയിരുന്നു മധ്യസ്ഥ ചര്‍ച്ച. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചര്‍ച്ചയ്ക്കുണ്ടായിരുന്നു. വസ്തു ഒഴിഞ്ഞുകൊടുക്കുന്നതിന് ബാങ്കു വഴി പണം നല്‍കാനായിരുന്നു കരാര്‍. കരാര്‍ ഉണ്ടാക്കി ആരെങ്കിലും കള്ളപ്പണം കൈമാറുമോയെന്ന് പിടി തോമസ് ചോദിച്ചു.

അവിടെനിന്ന് ചര്‍ച്ചകള്‍ക്കുശേഷം ഇറങ്ങി കാറിലേക്ക് കയറാന്‍ പോകുമ്പോള്‍ ചിലര്‍ വീട്ടിലേക്ക് പോകുന്നത് കണ്ടിരുന്നു. പിന്നീട് എംഎല്‍എ ഓഫിസില്‍ എത്തിയശേഷമാണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിയുന്നതെന്നും എംഎല്‍എ പറഞ്ഞു.

ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ഇന്നലെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്തത്. പണം കണ്ടെടുത്ത വീടിന്റെ ഉടമയായ രാജീവനില്‍ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണന്‍ എന്നയാളും ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഇയാള്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് കരുതുന്നത്

Karma News Editorial

Recent Posts

പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിലും; അന്വേഷണം

പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…

13 mins ago

ബലാത്സം​ഗത്തെ തുടർന്ന് ​ഗർഭിണി ആയാൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കരുത്, 16-കാരിക്ക് അനുകൂല ഉത്തരവ്

കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി. 16 വയസ്സുകാരിയായ പ്ലസ്…

19 mins ago

മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു, സംഭവം ഇങ്ങനെ

ഭോപ്പാല്‍ : മണല്‍ മാഫിയ പോലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. മധ്യപ്രദേശില്‍ ആണ് സംഭവം. ശാഹ്‌ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്.…

1 hour ago

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാർ അന്തരിച്ചു

തൃശൂർ : ഇലഞ്ഞിത്തറ മേളത്തിലെ അതികായൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…

1 hour ago

ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു, സംഭവം എറണാകുളത്ത്

കൊച്ചി : ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ്…

2 hours ago

മുന്നറിയിപ്പില്ലാതെ രാത്രിയിൽ പവർകെട്ട്, കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ…

2 hours ago