topnews

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സമദൂരം തന്നെ, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് എന്‍എസ്എസ്

കോട്ടയം. ബിജെപിക്ക് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസ് ഇറക്കിയ പ്രസ്താവനിലാണ് ഇക്കാര്യം പറയുന്നത്.

ചരിത്രത്തിലാദ്യമായി സമദൂരസിദ്ധാന്തം എന്‍എസ്എസ് ഉപേക്ഷിച്ചുവെന്നും ബിജെപിക്ക് പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ചെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എന്‍എസ്എസ് പറയുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി എന്‍എസ്എസിന് സമദൂര നിലപാടാണെന്നും എന്‍എസ്എസ് പറയുന്നു.

എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അവരുടെതായ രാഷ്ട്രീയമുണ്ടെന്നും അവര്‍ക്ക് അതില്‍ വിശ്വസിക്കുവാനും വോട്ട് ചെയ്യുവാനും അവകാശമുണ്ടെന്നും എന്‍എസ്എസ് പറയുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതില്‍ അര്‍ഥമില്ലെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

12 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

19 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

27 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

56 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago