topnews

പൾസർ സുനി മാനസിക ആരോഗ്യ വിഭാഗത്തിൽ ചികിത്സ തേടി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ മാനസിക സംഘർഷത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. തുടർച്ചയായ ഉറക്ക കുറവ് മൂലം അസ്വസ്ഥത നേരിട്ടതായി പൾസർ സുനി പറഞ്ഞു.

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കാണ് ചികിത്സയ്‌ക്കായി സുനിയെ കൊണ്ടുവന്നത്. മെഡിക്കൽ കോളേജിലെ മാനസിക ആരോഗ്യ വിഭാഗത്തിലാണ് പൾസർ സുനി ചികിത്സ തേടിയത്. സൈക്യാട്രി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാർ പൾസർ സുനിയെ പരിശോധിച്ചു. രാത്രിയിൽ ഉറക്കമില്ലായ്മയും മാനസിക സംഘർഷവുമാണ് സുനിയ്‌ക്കെന്ന് ഡോക്ടർമാർ പറയുന്നു.

ഇന്നലെ ഉച്ചയോടെ നെടുമ്പാശ്ശേരി പോലീസാണ് പൾസർ സുനിയെ ആശുപത്രിയിലെത്തിച്ചത്. വൈകുന്നേരത്തോടെ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 24നാണ് പൾസർ സുനി അറസ്റ്റിലാകുന്നത്.

Karma News Editorial

Recent Posts

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

2 mins ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

14 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

31 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

49 mins ago

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

1 hour ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

2 hours ago