അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടന് വിശാല്‍. പുനീതിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന 1,800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസ ചെലവുകളാണ് താരം ഏറ്റെടുത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ-റിലീസ് ചടങ്ങിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍ഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1,800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അദ്ദേഹം നോക്കിനടത്തിയിരുന്നു.
അദ്ദേഹത്തിന്റെ ആ കര്തവ്യം തുടരുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭ്യാസം ഞാന്‍ ഏറ്റെടുക്കും,’ വിശാല്‍ പറഞ്ഞു. പുനീത് നല്ലൊരു നടന് മാത്രമായിരുന്നില്ല, തന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നുവെന്നും, സൂപ്പര്‍സ്റ്റാറുകളില്‍ ഇത്രയധികം വിനയം വെച്ചുപുലര്‍ത്തുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ലെന്ന് വിശാല്‍ പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിരുന്നുവെന്നും, അദ്ദേഹം തുടങ്ങിവെച്ച ആ നല്ല പ്രവര്‍ത്തികള്‍ താന്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിനയത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും പുനീത് സജീവമായിരുന്നു. 26 അനാഥാലയങ്ങള്‍, 25 വൃദ്ധസദനങ്ങള്‍, 1,800 കുട്ടികളുടെ വിദ്യാഭ്യാസം 19 ഗോശാലകള്‍ തുടങ്ങി നിരവധിയായ സേവനങ്ങളായിരുന്നു കന്നഡ ജനതയ്ക്കായി അദ്ദേഹം ചെയ്തിരുന്നത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ പുനീത് നല്‍കിയിരുന്നു.
കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്. സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ട്. ഒടുവില്‍ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകളും ദാനം ചെയ്തിരുന്നു.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…