topnews

ഇന്ദിരാഭവനിൽ ഉമ്മൻ ചാണ്ടിയുടെ പൊതുദർശനത്തിനിടെ പോക്കറ്റടി, നിരവധി നേതാക്കൾക്ക് പേഴ്സ് നഷ്ടമായി

തിരുവനന്തപുരം : മുൻ മുൻമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ദിരാഭവനിൽ പൊതുദർശനത്തിന് എത്തിച്ചതിനിടെ വൻ പോക്കറ്റടി നടന്നതായി പരാതി. തിക്കിനും തിരക്കിനും ഇടയിൽ നിരവധി പേരുടെ പഴ്‌സുകൾ നഷ്ടമായി. തിരിച്ചു കിട്ടിയതിലാകട്ടെ പണവും ഉണ്ടായിരുന്നില്ല. പ്രിയ നേതാവിനെ അവസാനമായി കാണാൻ നൂറുകണക്കിന് പേരാണ് ഇവിടെ എത്തിയത്. ഇതിൽ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പേഴ്സുകളാണ് നഷ്ടമായത്.

ആള്‍ക്കൂട്ടത്തില്‍ പേഴ്‌സ് നഷ്ടപ്പെട്ടെന്നുപറഞ്ഞ് മുഹമ്മദ് സഫര്‍ എന്നയാള്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലടക്കം പരാതി നല്‍കിയിരുന്നു. അന്വേഷണത്തിൽ പതിനഞ്ചോളം പേഴ്സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാഭവന് പുറത്തുനിന്ന് കിട്ടിയിട്ടുണ്ട്. പത്തോളം പേഴ്സുകൾ സ്റ്റേഷനിലും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊന്നിലും പണമുണ്ടായിരുന്നില്ല. പക്ഷേ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ ഒന്നും നഷ്ടമായിരുന്നില്ല.

കള്ളന്മാർ അവസരം മുതലെടുത്ത് മോഷണം നടത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ
എത്രപേരുടെ പേഴ്സുകളാണ് നഷ്ടപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ടു എന്നുകരുതി ചിലർ പരാതി നൽകാൻ തയ്യാറായിട്ടുമില്ല. നിരവധി പേർക്ക് പഴ്സ് നഷ്ടമാകുകയും പണം എടുത്ത ശേഷം പഴ്‌സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തതോടെയാണ് സംഭവത്തിലെ മോഷണ സാധ്യതയെക്കുറിച്ച് നേതാക്കൾക്കും സംശയം തോന്നിയത്.

Karma News Network

Recent Posts

തലശേരിയിൽ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം, നൗഫലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി

തലശേരിയിൽ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം. പ്രതി പോലീസ് പിടിയിൽ. കടവത്തൂർ സ്വദേശി നൗഫലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്…

9 mins ago

പ്രധാനമന്ത്രി ഇന്ന് കന്യാകുമാരിയിലെത്തും, വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും

പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി.…

25 mins ago

കടുത്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം- ഹരീഷ് പേരടി

രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി “ബിരിയാണി” എന്ന സിനിമ ചെയ്യതു എന്ന് നടി കനി കുസൃതിയുടെ പ്രസ്ഥാവന വിവാദമാകുന്നു.…

55 mins ago

മാഗ്നസ് കാൾസനെ ഞെട്ടിച്ച് പ്രഗ്നാനന്ദ; ക്ലാസിക്കൽ ചെസിൽ ഇതാദ്യം, നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം

നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിൽ കാൾസനെ തോൽപ്പിച്ചു.…

1 hour ago

‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം, കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ കൃഷ്ണപ്രഭ

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഈ വേളയില്‍ കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി…

2 hours ago

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തും; ഏഴ് ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കാലവർഷം എത്തിച്ചേരും. പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻറെ ഫലമായി വരും ദിവവസങ്ങളിൽ വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.…

3 hours ago