entertainment

ഒരോ ദിവസും പുതിയ സിനിമയുടെ അഡ്വാന്‍സ് തുക കൈയ്യില്‍ കിട്ടിയില്ലെങ്കില്‍ സുകുമാരന് ഭയങ്കര വെപ്രാളമായിരിക്കും

മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു സുകുമാരന്‍. ഇന്ന് അദ്ദേഹത്തിന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുകുമാരന്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്ന നടന്മരാില്‍ ഒരാളായിരുന്നു എന്ന് പറയുകയാണ് മുന്‍ എംഎല്‍എ കൂടിയായ പുരുഷന്‍ കടലുണ്ട്. അദ്ദേഹം ദേഷ്യക്കാരനാണെന്ന് പലരും പറയുമെങ്കിലും അതിനൊക്കെ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവും. മാത്രമല്ല ഒരോ മിനുറ്റിനും ജീവിതത്തില്‍ അത്രയധികം പ്രധാന്യം നല്‍കുന്ന ചുരുക്കം ചിലരില്‍ ഒരാളാണെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പുരുഷന്‍ കടലുണ്ടി പറയുന്നു.

പുരുഷന്‍െ വാക്കുകള്‍, ഡയലോഗ് ഡെലിവറിയും മനോഹരമായ അന്നത്തെ ശരീര പ്രകൃതം, പെരുമാറ്റം, പിന്നെ നിഷേധിയുമായിരുന്നു. അദ്ദേഹത്തിന്റെ നിഷേധി അന്നെനിക്ക് താല്‍പര്യമായിരുന്നു. ഞാനാണ് പ്രധാനപ്പെട്ട വ്യക്തി എന്നൊരു തോന്നല്‍ ഉണ്ട്. അത് കിട്ടാനുള്ള പ്രവൃത്തികളും ചെയ്യുമായിരുന്നു. ഇപ്പോള്‍ നമ്മുടെ മമ്മൂക്ക ഒക്കെ ചെയ്യുന്നതല്ല, അങ്ങനെ ആയി വന്നതാണ്. അന്ന് സുകുമാരന്റെ അടുത്ത് ആരും അടുക്കില്ല. പക്ഷേ ലൊക്കേഷനില്‍ വന്നാല്‍ നല്ല സൗഹൃദമാണ്. വയനാട്ടില്‍ വെച്ച് നടക്കുന്ന ഷൂട്ടിങ്ങിനിടയിലാണ് ആദ്യമായി സുകുമാരനും ഞാനും കാണുന്നത്.

വാരിക്കുഴി എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് അവിടെ നടന്നത്. അതില്‍ ആനയെ വാരിക്കുഴിയില്‍ കയറ്റുന്നതും മറ്റുമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ ഒരു കോഴിയെ വേണമെന്ന് പറഞ്ഞിരുന്നു. അത് നല്‍കിയെങ്കിലും ഷൂട്ടിങ്ങിന് ആവശ്യമായി വന്നില്ല. അതിനെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ സുകുമാരന്‍ പറഞ്ഞ കാര്യങ്ങളും പുരുഷന്‍ പറയുന്നു. ‘നമ്മള്‍ ഓരോ വര്‍ക്ക് ചെയ്യുമ്പോാഴും ചിലത് നഷ്ടപ്പെടുന്നത് അല്ല നോക്കേണ്ടത്. ആ നഷ്ടപ്പെട്ടതൊക്കെ ചിലപ്പോള്‍ നല്ലതായി മാറിയോ എന്നാണ് നോക്കേണ്ടതെന്ന കാഴ്ചപാട് എനിക്ക് ഉണ്ടാക്കി തന്നത് സുകുമാരനാണ്. ഒരോ ദിവസും പുതിയ സിനിമയുടെ അഡ്വാന്‍സ് തുക കൈയ്യില്‍ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ഭയങ്കര വെപ്രാളമായിരിക്കും. അതൊക്കെ നേരിട്ട് അനുഭവിച്ച ആളാണ് ഞാന്‍. അന്ന് ഏതെങ്കിലും ഒരു പാര്‍ട്ടി വന്ന് ചുരുങ്ങിയത് ഒരു പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്താല്‍ മതി. അന്ന് അത്രയും മാര്‍ക്കറ്റ് ഉള്ള നടനായിരുന്നു സുകുമാരന്‍.

ക്യാരക്ടര്‍ ഇങ്ങനെ ആയിരുന്നെങ്കിലും സുകുമാരനടക്കമുള്ള സിനിമാ താരങ്ങള്‍ മാനുഷികമായിട്ടാണ് പെരുമാറാറുള്ളത്. ആ അടുപ്പം നമ്മളുമായിട്ടും ഉണ്ടാവും. പലപ്പോഴും ഷൂട്ടിങ്ങ് സെറ്റുകളില്‍ ഉറക്കമൊഴിച്ച് കണ്ണ് വീങ്ങി വരും. എന്നാലും ഷൂട്ടിങ്ങ് തുടങ്ങുമ്‌ബോള്‍ പ്രസന്നന്‍ ആവും. അക്കാര്യം മമ്മൂട്ടിയുടെ കാര്യത്തിലും അങ്ങനെയാണ്. കണ്ണ് തുറക്കാന്‍ പോലും പറ്റാത്ത അത്രയും ഉറക്ക ക്ഷീണത്തില്‍ ഇരിക്കുക ആണെങ്കിലും സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞാല്‍ പിന്നെ കഥാപാത്രമായി മാറിയിരിക്കും. അന്ന് സുകുമാരേട്ടന്‍ തമിഴ്നാട്ടിലെ വലിയൊരു വീട്ടിലാണ് താമസം. അതിന്റെ താഴെ എല്ലാവരും കൂടി ചീട്ട് കളിയുമൊക്കെയായി ഇരിക്കും. അങ്ങനെ പോവുമ്‌ബോഴാണ് മല്ലികയെ കാണുന്നത്. ആദ്യം സൗഹൃദമാണെന്ന് തോന്നിയെങ്കിലും പിന്നീടാണ് അവര്‍ കല്യാണം കഴിക്കുന്നത്. പിന്നെ അദ്ദേഹം ദേഷ്യപ്പെടുന്നതിനും കാരണമുണ്ട്. സെറ്റില്‍ ആവശ്യത്തിനുള്ള സാധാനങ്ങള്‍ വേണ്ട സമയത്ത് കൊടുത്തില്ലെങ്കില്‍ ദേഷ്യപ്പെടും. ഓരോ മിനുറ്റും ഉപയോഗപ്പെടുത്തണം എന്ന് വിചാരിക്കുന്ന മനുഷ്യനാണ് സുകുമാരന്‍.

Karma News Network

Recent Posts

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

5 mins ago

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

28 mins ago

മരം വീണ് മുകളിലേക്ക് വീണു, വയോധിക മരിച്ചു, അഞ്ചുവയസ്സുകാരിക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…

58 mins ago

ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപോലീത്ത ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍

ബിലിവേഴ്‌സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…

1 hour ago

വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവുംമായി ആബിദ് അടിവാരം

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവുമായി…

1 hour ago

തുണി മടക്കിവച്ചില്ല, 10 വയസുകാരിയെ കാലില്‍ പിടിച്ച് തറയില്‍ എ റിഞ്ഞ് പിതാവ്

കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…

2 hours ago