ബിര്‍മിങ്ഹാം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ ജേതാവ് പി വി സിന്ധുവിനു സ്വർണം. വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് അടിയറവു പറയിച്ചാണ് ജയം. സ്കോർ 21-15, 20-13. കോമൺവെൽത്തിലെ സിന്ധുവിന്റെ ആദ്യ സ്വർണനേട്ടമാണ് ഇത്.
ബിര്‍മിങ്ഹാമില്‍ തോല്‍വി അറിയാതെയായിരുന്നു സിന്ധുവിന്റെ കുതിപ്പ്. മിക്സഡ് ടീം വിഭാഗത്തിലും സിന്ധു ജയം കുറിച്ചിരുന്നു. മിക്സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളിയാണ് നേടിയത്.
മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ എത്തുന്നത്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നേടിയ വെള്ളി താരം ഇക്കുറി സ്വർണമാക്കി. ഇന്ത്യയുടെ തന്നെ സൈനയോടാണ് അന്ന് സിന്ധു തോൽക്കുന്നത്.
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…