trending

ഒളിമ്പിക്‌സ്: ബാഡ്മിന്റണിൽ പി.വി സിന്ധുവിന് വിജയത്തുടക്കം

ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ മത്സരത്തിൽ ഇസ്രായേലിന്റെ പോളികാർപ്പോവയ്ക്കെതിരെ പി.വി സിന്ധുവിന് അനായാസ ജയം. ആദ്യ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിന്റെ പോളികാർപ്പോവയെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ് സ്‌കോർ നില. ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവാണ് നിലവിൽ പിവി സിന്ധു.

അതേസമയം, ടൊക്യോ ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 10 മീറ്റർ എയർ പിസ്റ്റൾ താരങ്ങൾ ഫൈനൽ കാണാതെ പുറത്ത്. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. മനു ബക്കർ 12-ാം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്. അതേസമയം, റോവിംഗിൽ ഇന്ത്യ സെമിയിൽ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾസിൽ ഇന്ത്യ സെമിയിൽ എത്തി. അർജുൻ-അരവിന്ദ് സഖ്യമാണ് സെമിയിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്.

Karma News Editorial

Recent Posts

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

16 mins ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

43 mins ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

59 mins ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

1 hour ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

2 hours ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

2 hours ago