kerala

ഖത്തർ ലോകകപ്പിലെ ഔദ്യോഗിക പന്ത് അൽ രിഹ്ല മോഷ്ടിക്കാൻ സ്‌കൂളിൽ കയറിയ മോഷ്ടാവിന് നിരാശ

ഖത്തര്‍ ലോകകപ്പിലെ ഔദ്യോഗിക പന്ത് മോഷ്ടിക്കുവാന്‍ അരിക്കാട് എഎംയുപി സ്‌കൂളില്‍ കള്ളന്‍ കയറി. സ്‌കൂളിന്റെ അടുത്ത മതിലില്‍ മുന്നറിയിപ്പ് എഴുതിവെച്ചശേഷമാണ് കള്ളന്‍ പന്ത് മോഷ്ടിക്കുവാന്‍ ശ്രമിച്ചത്. എന്നാല്‍ പന്തിരുന്ന അലമാര തുറക്കാന്‍ കഴിഞ്ഞില്ല. സ്‌കൂളിന് അടുത്തുള്ള മതിലില്‍ യിന്ന് യിവിടെ കള്ളന്‍ കയറും എന്ന് എഴുതിവെച്ചാണ് പന്ത് കള്ളന്‍ മോഷണം നടത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ മോഷണം ശ്രമം നടന്നതിന് ശേഷമാണ് എഴുത്ത് നാട്ടുകാര്‍ കണ്ടത്.

അരിക്കാട് എഎംയുപി സ്‌കൂളിളെ മാനേജര്‍ അബ്ദുള്‍ റൗഫ് മുത്താണിക്കാട് ഖത്തറില്‍ നിന്നും കൊണ്ടുവന്നതാണ് പന്ത്. സ്‌കൂളിലെ പ്രഥമാധ്യാപിക പിഎസ് സുധാകുമാരിയുടെ പക്കല്‍ പന്ത് സൂക്ഷിക്കുവാന്‍ സ്‌കൂള്‍ മാനേജര്‍ ഏല്‍പ്പിച്ചു. എന്നാല്‍ സുധാകുമാരി പന്ത് അലമാരയില്‍ വെച്ച് പൂട്ടി താക്കോലുമായി വീട്ടില്‍ പോയി. ഇതാണ് കള്ളന് വിനയായത്.

ഓഫീസ് മുറിയുടെ ഓട് തകര്‍ത്ത് സീലിങ് മാറ്റി പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങി ഇറങ്ങിയ കള്ളന്‍ റൂമില്‍ പരിശോധന നടത്തി. ഒന്‍പത് അലമാരകളില്‍ ഏട്ട് എണ്ണത്തിന്റെ താക്കോല്‍ മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പന്തുള്ള അലമാരയുടെ താക്കോല്‍ കാണാതെ കള്ളന്‍ നിരാശനായി മടങ്ങി. വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് മോഷണവിവിരം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. സമീപത്തെ കടയിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. പോലീസ് പന്ത് കള്ളനായി അന്വേഷണം ശക്തപ്പെടുത്തി.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

11 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

13 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

34 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

54 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

55 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago