topnews

ജയിലില്‍ ദിലീപ് വികൃത രൂപമായി, വെറും തറയില്‍ കിടന്നു, കണ്ടപ്പോള്‍ സഹിക്കാനായില്ല, തുറന്ന് പറഞ്ഞ് ശ്രീലേഖ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബജയിലില്‍ കഴിയവെ നടന്‍ ദിലീപിന് വിഐപി പിന്തുണ ലഭിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. മോഷണ കേസ് പ്രതിയായ സഹതടവുകാരനെ സഹായിയായി നല്‍കിയെന്നും പ്രത്യേക ഭക്ഷണം നല്‍കിയെന്നുമൊക്കെയായിരുന്നു ഉയര്‍ന്ന ആരോപണം. അന്ന് ജയില്‍ ഡിജിപി ആയിരുന്നത് ആര്‍ ശ്രീലേഖ ദിലീപിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ശ്രീലേഖ ഈ ആരോപണങ്ങള്‍ അന്ന് തന്നെ തള്ളി.

ഇപ്പോള്‍ ദിലീപിന് ചില സൗകര്യങ്ങള്‍ തുറന്ന് സമ്മതിക്കുകയാണ് ആര്‍ ശ്രീലേഖ. ഒരു ചാനല്‍ പരിപാടിയിലാണ് ശ്രീലേഖ ഇക്കാര്യം തുറന്ന് സമ്മതിച്ചത്. താന്‍ ദിലീപിന് കൂടുതല്‍ പരിഗണന നല്‍കി എന്ന ആക്ഷേപം ഉയര്‍ന്ന കഴിഞ്ഞ ശേഷമാണ് നടന് ജയിലില്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തത് എന്ന് ശ്രീലേഖ പറയുന്നു. ദിലീപിന് ജയില്‍ കടുത്ത ദുരിതം നേരിടേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.

ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ ഡിജിപി ആയിരിക്കെ ജയിലില്‍ ദിലീപിന് കൂടുതല്‍ സൗകര്യം ചെയ്തുകൊടുത്തുവെന്ന തരത്തിലുള്ള പ്രചരണം കേള്‍ക്കേണ്ടി വന്നു. അതില്‍ തനിക്ക് വളരെ വലിയ പ്രതിഷേധം ഉണ്ട്. എന്നാല്‍ ആ ആരോപണം വന്ന ശേഷമാണ് താന്‍ ആലുവ സബ് ജയിലില്‍ പോയത്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. അത് കണ്ട ശേഷം ഞാന്‍ ദിലീപിന് കുറച്ച് സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തു എന്ന് വേണമെങ്കില്‍ പറയാം.

വെറും തറയില്‍ മൂന്നാല് ജയില്‍ വാസികള്‍ക്കൊപ്പം പായയില്‍ കിടക്കുകയാണ് ദിലീപ്. ഞാന്‍ പോയി തട്ടി വിളിച്ചു. എഴുന്നേല്‍ക്കാമോയെന്ന് ചോദിച്ചു. അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ പോലും വയ്യ, ദിലീപ് ശരിക്കും വിറയ്ക്കുകയായിരുന്നു. എന്നിട്ട് അഴിയില്‍ പിടിച്ച് നിന്നിട്ട് ദിലീപ് പിന്നെ വീണു പോയി. ദിലീപിനെ കണ്ടപ്പോള്‍ സ്‌ക്രീനില്‍ കാണുന്ന ആളാണോ അതോ വേറെ ആരെങ്കിലും ആണോ എന്ന് വരെ തനിക്ക് തോന്നിപ്പോയി. അത്രയും വികൃതമായ രീതിയില്‍ അരൂപമായിട്ടുള്ള അവസ്ഥയിലായിരുന്നു ദിലീപ്. എനിക്ക് മനസലിയും. കഷ്ടകാലം കാണുമ്പോള്‍ മനസ് അലിയുന്നയാളാണ് ഞാന്‍. ഞാന്‍ ദിലീപിനെ പിടിച്ച് കൊണ്ടുവന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി.

ദിലീപിന് ഭക്ഷണം കഴിക്കാന്‍ വയ്യ, സംസാരിക്കാന്‍ വയ്യ, ശബ്ദം ഇടറുന്നു. അങ്ങനെ ഞാന്‍ ദിലീപിനൊരു കരിക്ക് കൊടുത്തു. അത്തരമൊരു ശുശ്രൂഷ ഞാന്‍ ചെയ്തിട്ടുണ്ട്. ദയപുറത്താണ് ചെയ്തത്. ഒരാളെ ഇത്രയും അധികം ദ്രോഹിക്കാന്‍ പാടില്ലെന്നത് കൊണ്ട് ആള്‍ക്ക് രണ്ട് പായയും ഒരു ബ്ലാങ്കറ്റും കൊടുത്തു. ചെവിയുടെ ഇംബാലന്‍സ് പരിശോധിക്കാന്‍ ഡോക്ടറെ വിളിച്ച് വരുത്തി. ബാലന്‍സ് പ്രശ്‌നങ്ങള്‍ ശരിയാക്കി. അയാള്‍ക്ക് ന്യൂട്രീഷ്ണല്‍ ഭക്ഷണങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പാണ് താന്‍ അപവാദം കേട്ടത്. ഒരു സാധാരണ തടവുകാരനാണെങ്കിലും താന്‍ ഇതുപോലെയൊക്കെ ചെയ്യുമായിരുന്നു.

ഒരിക്കല്‍ പോലീസിന്റെ മൂന്നാം മുറയേറ്റ് വളരെ അവശനായി ചോര ഒലിപ്പിച്ച് വന്ന പ്രതിയെ സിസി ടിവി ദൃശ്യങ്ങള്‍ കണ്ട് താന്‍ ചെന്ന് പോയി നോക്കിയിരുന്നു. ചെന്ന് നോക്കുമ്പോള്‍ അയാള്‍ ഒരു മൂലയ്ക്ക് ചുരുണ്ട് കിടക്കുകയാണ്. നന്നായി പനിക്കുന്നുണ്ടായിരുന്നു. അയാള്‍ കൊലക്കേസ് പ്രതിയായിരുന്നു. ഞാന്‍ അയാളെ ആശുപത്രിയിലാക്കി. ചികിത്സ വാങ്ങി നല്‍കി. അതിന് ശേഷം മൂന്നാം മുറയ്‌ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി.

ദിലീപിന്റെ കാര്യത്തില്‍ സംഭവിച്ചത്, അദ്ദേഹത്തിന്റേത് അഭിനയം അല്ലെന്ന് കണ്ടപ്പോള്‍ തന്നെ തനിക്ക് വ്യക്തമായിരുന്നു. ദിലീപിന് എസി മുറിയൊന്നും താന്‍ ഏര്‍പ്പാടാക്കി കൊടുത്തിരുന്നില്ല . അതേ സെല്ലില്‍ തന്നെയാണ് കിടത്തിയത്. അയാള്‍ക്ക് കിടക്കാന്‍ കട്ടിയുള്ള ഒരു അധിക പായയും ബ്ലാങ്കറ്റും തലയണയും നല്‍കി. അയാളുടെ ഭക്ഷണം ക്രമീകരിച്ച് കൊടുക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. ജയിലിലെ ഭക്ഷണം പിടിക്കാത്തത് കൊണ്ട് ദിലീപ് ഛര്‍ദ്ദിച്ചിരുന്നു. അയാളൊരു വിചാരണതടവ് കാരനായിരുന്നു. കേസില്‍ ശിക്ഷിക്കപ്പട്ടയാളല്ല. അതിനാല്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ട് കൊടുക്കുന്നതില്‍ തെറ്റില്ല എന്ന തിരുമാനം എടുത്ത് ഇടക്കിടെ നല്ല ഭക്ഷണം എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ താന്‍ നല്‍കിയിരുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇരകളോട് അനുഭാവപൂര്‍വ്വം നിലപാടെടുത്തിട്ടുള്ള ഉദ്യോഗസ്ഥയാണ് താന്‍. എന്റെ മുന്നില്‍ അക്രമിക്കപ്പെട്ട നടി വന്നിട്ടില്ല. ആ കഥ മാത്രമേ തനിക്ക് അറിയൂ. അതും പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞത്. തീര്‍ച്ചയായും ആ കുട്ടിക്കൊപ്പം തന്നെയാണ്. അതിന് പിന്നില്‍ ഉള്ളവരെ ശിക്ഷിക്കുക തന്നെ വേണം. എന്നാല്‍ ആരെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്നാലും അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ലേ.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

15 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

20 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

22 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

48 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago