entertainment

റബേക്ക സന്തോഷ് വിവാഹിതയായി, ആശംസകളുമായി ആരാധകർ

നടി റെബേക്ക സന്തോഷ് വിവാഹിതയായി. ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ. വിവാഹത്തിന്റെ വിഡിയോ ഇതിനോടകം വൈറലാണ്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന നടി വിവാഹ വാർത്ത നേരത്തെ ആരാധകരുമായി പങ്കുെവച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായി താരത്തിന്റെ ഹൽദി ചടങ്ങുകൾ ആഘോഷമായി നടന്നു. ഇതിന്റെ ചിത്രവും സോഷ്യൽ മീഡിയകളിൽ വൈറലാണ്. റെബേക്കയും ശ്രീജിത്തും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. സ്വകാര്യ ഹോട്ടലിൽ വളരെ ആഘോഷമായിട്ടാണ് റെബേക്കയുടെ ഹൽദി ചടങ്ങുകൾ നടന്നത്. സിനിമ സീരിൽ രംഗത്തുള്ള നിരവധി പേർ ഹൽദി ചടങ്ങിൽ പങ്കടുത്തു. ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാ. കസ്തൂരിമാനിലൂടെയാണ് റേബേക്ക ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിൽ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തിയത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും ഏറെ ആരാധകരും ഫാൻ പേജുകളുമുണ്ട്. ജീവയെന്ന സിനിമാനടന്റെ കഥാപാത്രത്തെയാണ് ശ്രീറാം അവതരിപ്പിക്കുന്നത്. അതേസമയം കാവ്യയെന്ന വക്കീലിന്റെ വേഷമാണ് റബേക്ക സന്തോഷിന്.

അതേസമയം നേരത്തെ പ്രണയത്തെയും കരിയറിനെയും കുറിച്ചുമൊക്കെ റബേക്ക പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. റബേക്കയുടെ വാക്കുകൾ ഇങ്ങനെ ‘പത്ത് വർഷത്തോളമായി ഇൻഡസ്ട്രിയിലെത്തിയിട്ട്. ആദ്യം പരസ്യ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പിന്നീട് കുഞ്ഞികൂനൻ എന്ന കുട്ടികളുടെ സീരിയലിൽ അഭിനയിച്ചു. പത്താം ക്ലാസിൽ എത്തിയതോടെ കുറച്ച് കാലം പഠനത്തിലേക്ക് തിരിഞ്ഞു. അതിന് ശേഷം തിരിച്ച് വന്നപ്പോഴാണ് കസ്തൂരിമാനിൽ അഭിനയിക്കുന്നത്. അങ്ങനെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കസ്തൂരിമാനിലെ കാവ്യ ആയത്. കസ്തൂരിമാനിന്റെ ലൊക്കേഷനെ കുറിച്ച് പറഞ്ഞാലും തീരില്ല. മൂന്നര വർഷത്തോളം ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. പതിനഞ്ച് ദിവസം വീട്ടിലും ബാക്കി പതിനഞ്ച് ദിവസം ഷൂട്ടിലും ആയിരിക്കും.

എന്റെ പാഷൻ അഭിനയമാണ്. സിനിമയും സീരിയലും ഒരുമിച്ച് വന്നാലും അഭിനയിക്കണം എന്നേ എനിക്ക് ആഗ്രഹമുള്ളു. രണ്ടിടത്തും ചെയ്യാൻ ഇഷ്ടമാണ്. സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ സിനിമയിലേക്കും അവസരം കിട്ടിയാൽ ഒന്നല്ലേ ചെയ്യാൻ പറ്റു. അവിടെ സിനിമ നഷ്ടപ്പെടുത്തി എന്നത് കൊണ്ട് എനിക്ക് സങ്കടമൊന്നും വരില്ല. കാരണം കസ്തൂരിമാൻ സീരിയലിലെ കാവ്യയായി വന്നത് കൊണ്ടാണല്ലോ പ്രേക്ഷകർ എന്ന സ്വീകരിച്ചത്.

പ്രണയം ഉണ്ട്. പ്രണയം ഇല്ലാത്തവർ ആരാണ് ഉള്ളത്. ഞാൻ എൻഗേജ്ഡ് ആണ്. പുള്ളിയുടെ പേര് ശ്രീജിത്ത് വിജയൻ എന്നാണ്. പുള്ളിയൊരു ഡയറക്ടറാണ്. ഞങ്ങൾ എഗേജ്ഡ് ആയിട്ട് ഏകദേശം അഞ്ച് വർഷമായി. കഴിഞ്ഞ ഫെബ്രുവരി പതിനാലിന് വിവാഹനിശ്ചയം നടത്തി. വിവാഹം ഇനി ഉടനെ ഉണ്ടാവുമോന്ന് ഞാൻ പോലും പ്രതീക്ഷിക്കുന്നില്ല. പുള്ളിയ്ക്ക് തന്നെ എന്നായിരിക്കും കല്യാണം എന്ന് അറിയില്ല. അക്കാര്യങ്ങളൊന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പുള്ളി ഒരു പ്രോജ്രക്ടിന്റെ തിരക്കിലാണ്. അത് കഴിഞ്ഞതിന് ശേഷമായിരിക്കും വിവാഹം ഉണ്ടാവുക. ‘വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളാണ്. പുള്ളിക്കാരൻ ഒത്തിരി മാറിയിട്ടുണ്ട് സീരിയലിലെ നായകനായ ശ്രീറാം. നന്നായി കൗണ്ടർ അടിക്കും. പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും പുള്ളിയുടെ കൗണ്ടർ വരിക. പക്ഷേ നമ്മൾ അദ്ദേഹത്തോട് നല്ല കമ്പനി ആണെങ്കിൽ മാത്രമേ അതുണ്ടാവുകയുള്ളു. കംഫർട്ട് സോൺ അല്ലെന്ന് കണ്ടാൽ പിന്നെ പുള്ളി മിണ്ടത്തില്ല.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

8 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

9 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

9 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

10 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

10 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

11 hours ago