social issues

മാറിടത്തിന്റെയും നിതമ്പത്തിന്റെയും വലുപ്പമളക്കാൻ ചാനലുകൾ മത്സരിച്ചു – മാതൃഭൂമി സീനിയർ കറസ്പോണ്ടന്റ് രാധാകൃഷ്ണൻ പട്ടാനൂർ

മാതൃഭൂമി സീനിയർ കറസ്പോണ്ടന്റാണ്‌ രാധാകൃഷ്ണൻ പട്ടാനൂർ (Radhakrishnan Pattanur ) നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തനത്തേ അദ്ദേഹം ഉപമിക്കുന്നത് മാറിടത്തിന്റെയും നിതമ്പത്തിന്റെയും വലുപ്പമളക്കാൻ ചാനലുകൾ മത്സരിച്ചു എന്ന പദ പ്രയോഗത്തിലൂടെയാണ്‌. സീനിയർ മാധ്യമ പ്രവർത്തകൻ തന്നെ സ്വന്തം തൊഴിലിനേകുറിച്ച് ഇങ്ങിനെയാണ്‌ പറയുന്നത്.

എനിക്ക് എന്റെ സ്വന്തം തൊഴിലിനേ കുറിച്ച് സ്വയം നിന്ദ തോന്നുന്നു എന്നും പറഞ്ഞു.മാധ്യമങ്ങൾ ഏറ്റവും അപഹാസ്യമായ കാലത്താണിപ്പോൾ. സരിതാനായരുടെ അടിപ്പാവാട തേടി നടന്ന മാധ്യമ സംഘം ഇപ്പോൾ അതേ ജനുസ്സിൽപ്പെട്ട സ്വപ്ന സുരേഷിന്റെ പിന്നാലെയായി.ഉടുത്തൊരുങ്ങി, ഫാഷൻ പരേഡിൽ പങ്കെടുക്കാനെന്നപോലെ വന്നുനിന്ന അവളുടെ മാറിടത്തിന്റെയും നിതമ്പ ത്തിന്റെയും വലുപ്പം അളക്കാൻ ചാനലുകൾ മത്സരിച്ചു.അവളുടെ മൊഴിമുത്തുകൾ സ്വീകരിക്കാൻ വിനയത്തോടെ കാത്തിരിക്കുന്നു.

രാഷാകൃഷ്ണൻ പട്ടാനൂരിന്റെ കുറിപ്പ് ഇങ്ങിനെ

പത്ര പ്രവർത്തന ജീവിതത്തിന്റെ മുപ്പതാമത് വർഷമാണിത്. ഇത് അവസാനിപ്പിച്ചാലോ എന്ന് പോലും തോന്നുന്നു.സ്വന്തം തൊഴിലിനെക്കുറിച്ച് ഏറ്റവും ആത്മനിന്ദ തോന്നിയ ദിവസങ്ങളാണ് കടന്നുപോകുന്നത്. മാധ്യമ പ്രവർത്തനം, അതിന്റെ ചരിത്രത്തിലെ ഏറ്റവും അധാർമികവും അപഹാസ്യവുമായ കാലമാണിത് എന്ന് ഞാൻ വിശ്വസിക്കുന്നു.പ്രത്യേകിച്ച് വാർത്താ ചാനലുകൾ. നാട് നടുങ്ങിയ ഒരു സ്വർണകള്ളക്കടത്തു കേസിലെ പ്രതിയായി, ദീർഘകാലം ജയിലിൽ കിടന്ന,വഴിപിഴച്ചു പോയ ഒരു സ്ത്രീയുടെ മുന്നിൽ കേരളത്തിലെ മാധ്യമ ലോകം കുമ്പിട്ടിരിക്കുന്ന കാഴ്ച്ച കണ്ട്, പൊതു വഴിയിൽ വിവസ്ത്രനായി നിൽക്കേണ്ടി വന്നവനെപ്പോലെ എനിക്ക് തോന്നി.

സരിതാനായരുടെ അടിപ്പാവാട തേടി നടന്ന മാധ്യമ സംഘം ഇപ്പോൾ അതേ ജനുസ്സിൽപ്പെട്ട സ്വപ്ന സുരേഷിന്റെ പിന്നാലെയായി.ഉടുത്തൊരുങ്ങി, ഫാഷൻ പരേഡിൽ പങ്കെടുക്കാനെന്നപോലെ വന്നുനിന്ന അവളുടെ മാറിടത്തിന്റെയും നിതമ്പ ത്തിന്റെയും വലുപ്പം അളക്കാൻ ചാനലുകൾ മത്സരിച്ചു.അവളുടെ മൊഴിമുത്തുകൾ സ്വീകരിക്കാൻ വിനയത്തോടെ കാത്തിരിക്കുന്നു…. ആ സ്ത്രീയുടെ മുന്നിൽ മണിക്കൂറുകളോളം നിന്ന് അവളെ പകർത്തുന്നു അവൾ അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്നു.കിട്ടുന്ന അവസരം കളയേണ്ടതില്ലല്ലോ.ആ സ്ത്രീയും പബ്ലിസിറ്റി ലഹരിയിലാണ്. ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുന്നിൽ നിൽക്കുമോ ഇത്രയും മാധ്യമങ്ങൾ..!
എന്ത് സന്ദേശമാണ് ഈ മാധ്യമങ്ങൾ സമൂഹത്തിന് ഈ പ്രവൃത്തികൾ വഴി നൽകുന്നത്..?മാധ്യമ പ്രവർത്തകർക്ക് സമൂഹത്തിൽ അന്തസ്സുള്ള കാലമുണ്ടായിരുന്നു. എന്റെയും എന്റെ മുൻ തലമുറയിൽപ്പെട്ടവരുമായ ഒരു പാട് പേർ കോളേജ് അദ്ധ്യാപക ജോലി പോലും വേണെന്ന് വെച്ച് പത്ര പ്രവർത്തകരായത് ഈ തൊഴിലിന്റെ അന്തസ്സ് കൊണ്ടും സമൂഹത്തിലുള്ള വില കൊണ്ടുമാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതെല്ലാം കളഞ്ഞു കുളിച്ചു. വാർത്താ ചാനലുകളുടെ വരവും അവയുടെ വിപണി മത്സരവുമാണ് കാരണം.ഞാൻ ആരെയും കുറ്റം പറയുന്നില്ല. ചാനൽ ജോലിക്കാർ നിസ്സഹായരാണ്. അവരുടെ ധർമ സങ്കടം എനിക്കറിയാം. ഞാൻ ഈ സംസ്കാരത്തെക്കുറിച്ചാണ് പറയുന്നത്.മറ്റു ചാനലുകളിലെ ദൃശ്യങ്ങൾ അവർക്ക് കിട്ടിയില്ലെങ്കിൽ അവർ അനുഭവിക്കേണ്ടിവരും. അവർക്ക് ജീവിതമാണ് വലുത്
വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എന്തോ വൻ സംഭവം ഉണ്ടാവുമെന്നും കേരളത്തിൽ വൻ രാഷ്ട്രീയ സുനാമി ആഞ്ഞടിക്കുമെന്നും ചാനലുകൾ പെരുമ്പറ മുഴക്കി. എന്നിട്ട് ഒരു പുല്ലും സംഭവിച്ചില്ലെന്ന് ഈ ചാനലുകാർ തന്നെ പിന്നീട് പറഞ്ഞു.ആറു പതിറ്റാണ്ടിലേറെ രാഷ്ട്രീയ പാരമ്പര്യമുള്ള കേരളത്തിലെ മുഖ്യ മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഒരു കള്ളക്കടത്തു കേസിലെ പ്രതിയെ ആയുധമാക്കുന്നത് എത്ര മാത്രം നീചമാണ്. അതും,കേന്ദ്ര ഏജൻസികൾ ആവുന്ന രീതിയിലെല്ലാം അന്വേഷിച്ചിട്ടും എവിടെയും എത്താത്ത ഒരു കേസിൽ…. ഈ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഞാൻ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരുടെ ധർമ്മ സങ്കടങ്ങൾ….(ഇവന്മാർക്ക് മൊത്തം ഭ്രാന്തായെന്നാ തോന്നുന്നേ)
Karma News Editorial

Recent Posts

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ…

2 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

24 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

34 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago