kerala

വീൽ ചെയറിൽ കഴിയുന്ന രാധാകൃഷ്ണന് ഇനി ദീപ തുണ

വീൽ ചെയറിൽ കഴിയുന്ന രാധാകൃഷ്ണന് തുണയായി ഇനി മുതൽ ദീപ ഉണ്ടാകും. സംസാരിക്കാനും കേൾക്കാനും ദീപയ്ക്ക് സാധിക്കില്ലെങ്കിലും സ്നേഹിക്കാൻ അറിയാവുന്ന മനസ്സ് സ്വന്തമായിട്ടുണ്ട്. വെല്ലുവിളികളെ മറികടന്ന് ഇരുവരും ഞായറാഴ്ച വിവാഹിതരായി.

അടക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടിവീണതിനെ തുടര്‍ന്ന് 28 വര്‍ഷമായി രാധാകൃഷ്ണൻ കിടപ്പിലായിരുന്നു.നരിപ്പറ്റ ജാതിയുളളപറമ്പത്ത് ഗോപാലന്റെയും അമ്മ ജാനുവിന്റെയും മകനാണ് രാധാകൃഷ്ണൻ. മലപ്പുറം കീഴുപറമ്പ് ശ്രീനഗറില്‍ പടിഞ്ഞാറപ്പുറത്ത് പരേതനായ അറുമുഖന്റെ മകള്ളാണ് ദീപ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്. ക്ഷേത്രത്തില്‍ നടന്ന പ്രഥമവിവാഹത്തിന്റെ ചെലവ് ക്ഷേത്രകമ്മറ്റി വഹിച്ചു

1992 ലാണ് അടക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടി വീണ് രാധാകൃഷ്ണന്റെ നട്ടെല്ല് തകര്‍ന്നത്. രണ്ടു വര്‍ഷം ഒരേ കിടപ്പ്. ജീവിതത്തിലെ പ്രതീക്ഷകള്‍ അസ്തമിച്ചെന്ന് കരുതിയ ഘട്ടത്തില്‍ കക്കട്ടില്‍ സ്‌നേഹ പാലിയേറ്റീവിന്റെ പ്രവര്‍ത്തനം ആശ്വാസം നൽകി. ഭിന്നശേഷിക്കാരുടെ വാട്‌സ്‌ആപ് കൂട്ടായ്മയില്‍ നിന്നാണ് ദീപയുമായി വിവാഹ ആലോചന വന്നത്. ദീപക്ക് സംസാരശേഷിയും കേള്‍വിശക്തിയുമില്ല. എന്നാല്‍ സ്‌നേഹിക്കാന്‍ അറിയാവുന്ന മനസ്സുണ്ടെന്ന് രാധാകൃഷ്ണന്‍ പറയുന്നു . ബന്ധുക്കള്‍ ദീപയെ കുറിച്ച്‌ നല്‍കിയ വിവരമാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Karma News Network

Recent Posts

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

35 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

1 hour ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

2 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago