entertainment

അവൾ എനിക്ക് എന്റെ കു‍ഞ്ഞിനെപ്പോലെയാണ്- റാഫി

കഴിഞ്ഞ ദിവസമായിരുന്നു ചക്കപ്പഴം താരം റാഫിയുടെ വിവാഹം. കൊല്ലം കടിക്കൽ പള്ളിമുക്കിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പൊന്നിൽ കുളിച്ചാണ് മറീന എത്തിയത്, മാസ് ലുക്കിലായിരുന്നു റാഫി വിവാഹത്തിനെത്തിയത്. ചക്കപ്പഴം സഹതാരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി എത്തി. ചക്കപ്പഴം സീരിയലിൽ നാത്തൂനായി അഭിനയിക്കുന്ന അശ്വതി കുടുംബത്തിനൊപ്പം റാഫിയുടെ വിവാഹത്തിന് എത്തി. ചക്കപ്പഴത്തിലെ ഏതാനും താരങ്ങൾ മാത്രമാണ് മെഹറ് ചാർത്തുന്നത് വരെയുള്ള ചടങ്ങിൽ പങ്കെടുത്തത്.

ഒന്നര വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോളിതാ ഇരുവരും വിവാഹത്തെക്കുറിച്ച് പറയുകയാണ്. വാക്കുകൾ, മഹീനയും ടിക്ക് ടോക്കുകൾ ചെയ്യാറുണ്ട്. ഞങ്ങളുടെ വീടുകൾ തമ്മിൽ‌ അരമണിക്കൂർ വ്യത്യാസമേയുള്ളൂ. അവളെ ഞാൻ കുഞ്ഞാ എന്നാണ് വിളിക്കുന്നത്. അവൾ എനിക്ക് എന്റെ കു‍ഞ്ഞിനെപ്പോലെയാണ്. ചക്കപ്പഴം സീരിയൽ കണ്ട് ഇഷ്ടം തോന്നിയ കാര്യം.

ഞങ്ങളുടെ പ്രണയത്തിൽ ആദ്യം പ്രപ്പോസ് ചെയ്തതും മഹീനയാണ്. ഞങ്ങൾ തമ്മിൽ വഴക്കുകൾ വളരെ കുറവാണ്. പ്രധാനമായും വഴക്കുണ്ടാകുന്നത് ഫോൺ വിളിച്ചാൽ എടുക്കുന്നില്ല എന്ന കാര്യത്തിനാണ്. മറ്റുള്ള കാര്യങ്ങളിലൊന്നും നിർബന്ധമുള്ളയാളല്ല. ഞങ്ങൾ വളരെ കൂൾ കപ്പിൾ ആണ്’

ടിക്ക് ടോക്കിലൂടെയാണ് റാഫിയുടെ അരങ്ങേറ്റം. തുടർന്ന് ചക്കപ്പഴത്തിലൂടെ കരിയർ ബ്രേക്ക് ലഭിച്ചു കൗതുകം എന്താണെന്ന് വച്ചാൽ, സീരിയലിൽ റാഫി അവതരിപ്പിയ്ക്കുന്ന സുമേഷ് എന്ന കഥാപാത്രത്തിന്റെ വിവാഹം നടന്നതിന് തൊട്ട് പിന്നാലെയാണ് റിയൽ ലൈഫിലും വിവാഹം നടന്നത്

ചക്കപ്പഴത്തിൽ എത്തും മുൻപേ സിനിമയിലാണ് റാഫി എത്തപെടുന്നത്. പിന്നീടാണ് ടെലിവിഷൻ മേഖലയിലേക്ക് എത്തുന്നത്. സംവിധായകൻ ഉണ്ണികൃഷ്ണൻ കണ്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടാണ് ഓഡിഷൻ വഴി റാഫി ചക്കപ്പഴത്തിലേക്ക് എത്തിയത്. ചക്കപ്പഴത്തിലെ സുമേഷുമായി ചെറിയ രീതിയിൽ ഒക്കെ സാമ്യം ഉണ്ട് എന്ന് മുൻപൊരിക്കൽ റാഫി വ്യക്തമാക്കിയിട്ടുണ്ട്.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

7 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

22 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

48 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago