Categories: kerala

പ്രചരിക്കുന്നത് വ്യാജപ്രചരണങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങളില്ല: രാഘവൻ

നടൻ രാഘവനും മകൻ ജിഷ്ണുവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. നമ്മൾ എന്ന സിനിമയിലൂടെയാണ് ജിഷ്ണു രാഘവൻ ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്കിന്നും നിഷ്കളങ്കമായ പുഞ്ചിരിയാണ് ജിഷ്ണു. സിനിമയിൽ സജീവമായിരുന്ന കാലത്താണ് ജിഷ്ണുവിനെ അർബുദം കീഴടക്കുന്നത്. ആദ്യം തൊണ്ടയിൽ ബാധിച്ച അർബുദം നീക്കം ചെയ്തു. പിന്നാലെ ശ്വാസകോശത്തിലേയ്ക്ക് കൂടി അത് വ്യാപിക്കുകയായിരുന്നു. ജിഷ്ണു അവതരിപ്പിച്ച കഥാപാത്രങ്ങൾക്കും, രോഗശയ്യയിലും നൽകിയ പോസിറ്റീവ് എനർജ്ജിയ്ക്കും എന്നും പ്രേക്ഷക മനസ്സിൽ സ്ഥാനമുണ്ട്. ജിഷ്ണുവിന്റെ മരണശേഷം രാഘവന്റെ കുടുംബം കടന്നുപോകുന്നത് ദയനീയമായ അവസ്ഥയിലൂടെയാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

ജീവിക്കാൻ നിവർത്തിയില്ലാതെ അവസരങ്ങൾ തേടി അലയുന്നുവെന്ന വാർത്തയോട് പ്രതികരിച്ച്‌ നടൻ രാഘവൻ രം​ഗത്തെത്തി. എനിക്ക് ആവശ്യത്തിന് സിനിമകൾ ഉണ്ട്. ആരുടെയും കാരുണ്യത്തിലല്ല ഞാൻ ജീവിക്കുന്നത്, പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ ദുഃഖമുണ്ടെന്നും രാഘവൻ പറഞ്ഞു.

രാഘവന്റെ വാക്കുകൾ: വ്യജ പ്രചരണങ്ങളിൽ കടുത്ത വിഷമമുണ്ട്. ഒരു സെയ്ൽഫ് മെയ്ഡ് വ്യക്തിയാണ് ഞാൻ. ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാൻ സാധിച്ചു. ഈ പ്രായത്തിലും ഞാൻ ജോലി ചെയ്യുന്നു. എന്റെ മക്കളെപ്പോലും ഞാൻ എന്റെ കാര്യങ്ങൾക്കായി ആശ്രയിക്കാറില്ല.

നിലവിൽ തെലുങ്കിൽ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിലും അഭിനയിച്ചു. പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിലും ഇപ്പോൾ അഭിനയിച്ചു വരുന്നു. ഞാൻ നായകനായ ഒരു സിനിമയും വരാനുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. എനിക്ക് നിലവിൽ യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളുമില്ല. എനിക്ക് പറ്റാവുന്നേടത്തോളം കാലം അഭിനയിക്കും.

Karma News Network

Recent Posts

കുവൈത്ത് ദുരന്തം, മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…

8 mins ago

വെള്ളാപ്പള്ളി നടേശൻ,59 കേസുകളിൽ അകത്താകും, ഈ മാരണം ഇല്ലാതാകും

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…

35 mins ago

ഇന്ത്യൻ ജ്വല്ലറി അമേരിക്കയിൽ കൊള്ള ചെയ്തു, വൈറൽ വീഡിയോ,3 മിനുട്ടിൽ കിലോകണക്കിനു സ്വർണ്ണവുമായി 20 കവർച്ചക്കാർ കടന്നു

അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…

49 mins ago

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

1 hour ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

2 hours ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

2 hours ago