topnews

എസ്എഫ്‌ഐക്ക് ചങ്ങലയിടാൻ ആരുമില്ലെ, പട്ടാമ്പി സംസ്‌കൃത കോളേജിലും റാഗിംഗ്

പാലക്കാട് : സംസ്ഥാനത്തെ കാമ്പസുകളിൽ എസ്എഫ്‌ഐ റാഗിംഗ് എന്ന ഓമനപ്പേരിട്ട് നടത്തുന്ന അതിക്രമങ്ങളുടെ കഥകൾ ഓരോന്നായി പുറത്തുവരികയാണ്. ഇപ്പോൾ പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളേജിലുള്ള ഒന്നാം വർഷ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ബിഎ സംസ്‌കൃതം, മലയാളം വിദ്യാർത്ഥികളായ റഷീംദ്, സഫ്‌വാൻ എന്നിവരെ എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി.

പോലീസിലും അദ്ധ്യാപകർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇരയായവർ പറയുന്നു. കലാലയത്തിലെ ഭരണം നഷ്ടമായത് മുതൽ എസ്എഫ്‌ഐ നിരന്തരം ആക്രമണം അഴിച്ചുവിടുന്നുവെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. എന്നാൽ നേതാക്കൾക്കെതിരെ പരാതിപ്പെടാൻ ആർക്കും ധൈര്യമില്ല എന്നതാണ് വാസ്തവം.

സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് റാഗിംഗിന് ഇരയായവരുടെ ആവശ്യം. എസ്എഫ്‌ഐ പ്രവർത്തകർ അടക്കമുള്ള സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തിന് ഇരയായാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചത്. ഇതിന് പിന്നാലെയാണ് ഈ വാർത്തയും പുറത്തുവരുന്നത്. കാമ്പസുകൾ അക്രമങ്ങളുടെ കോട്ടയക്കുന്നതിൽ എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ പങ്കുകൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്.

karma News Network

Recent Posts

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

17 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

33 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

53 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

55 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

2 hours ago