kerala

കണ്ണൂരില്‍ റാഗിങ് ക്രൂരത: ശുചിമുറിയില്‍ വിദ്യാര്‍ത്ഥി ബോധരഹിതനായി കിടന്നത് അഞ്ച് മണിക്കൂര്‍

കണ്ണൂർ: കണ്ണൂർ കാഞ്ഞിരോട് സ്വകാര്യ കോളേജിൽ വിദ്യാർത്ഥിയെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായി  പരാതി. നെഹർ ആർട്സ് ആൻഡ് സയൻസ് കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി ചെക്കിക്കുളം സ്വദേശി അൻഷാദിനാണ് മർദ്ദനം ഏറ്റത്. പെൺകുട്ടികളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

മർദ്ദിച്ച് പരിക്കേൽപ്പിച്ചതിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റാഗിങ്ങ് ആണെന്ന് നിലവിൽ പറയാനാകില്ലെന്നും അന്വേഷിച്ച് തുടർ നടപടി എടുക്കുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്. നടന്നത് ക്രൂരമായ മർദ്ദനമാണെന്നും ഏറെ നേരം അൻഷാദ് അബോധാവസ്ഥയിലായിരുന്നുവെന്നും കോളേജ് അഡ്മിനിസ്ട്രേറ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആൻ്റി റാഗിങ്ങ് കമ്മിറ്റ് ചേർന്ന് രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് കോളേജ് അറിയിക്കുന്നത്. സംഭവത്തെ കുറിച്ച് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശക്തമായ നിയമനടപടി ഉണ്ടാകണമെന്നും നെഹർകോളേജ് അഡ്മിനിസ്ട്രേറ്റർ അബ്ദുൾ സത്താർ പറഞ്ഞു.

പണം ചോദിച്ചാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി

പണം ചോദിച്ചാണ് പത്തിലേറെ സീനിയേഴ്സ് മർദ്ദിച്ചതെന്ന് അൻഷാദ് പറ‍ഞ്ഞു. ശുചി മുറിയിൽ കൊണ്ടുപോയി തലയ്ക്കും കഴുത്തിനും നെഞ്ചിനും മർദ്ദിച്ചു. ചവിട്ടി വീഴ്ത്തി. പെൺകുട്ടികളോട് സംസാരിക്കരുതെന്ന് താക്കീത് ചെയ്തു. സീനിയേഴ്സിനെ ഭയന്ന് മറ്റുള്ള ജൂനിയർ കുട്ടികൾ പരാതി പറയാത്തതാണെന്നും അൻഷാദ് പറയുന്നു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

7 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

33 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago