topnews

ഇപ്പോള്‍ ഒറ്റക്കാണ്, സുഹൃത്തിനൊപ്പം താമസിച്ചാല്‍ അവരുടെ ജീവിതപങ്കാളി എന്ന വിലയിരുത്തലില്‍ സഹതാപം തോന്നുന്നു, രഹ്ന ഫാത്തിമയുടെ കുറിപ്പ്

ഒരു സുഹൃത്തിന്റെ വീട്ടില്‍ അവരുടെ കുടുംബത്തിനൊപ്പം താമസിക്കുന്നതിനിടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. താമസിക്കുവാന്‍ വാടക വീട് കിട്ടാത്ത സാഹചര്യമാണെന്നും, ഇനി കിട്ടിയാല്‍ തന്നെ വാടക നല്‍കുവാന്‍ ബുദ്ധിമുട്ട് ആണെന്നും രഹ്ന പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, രഹനാഫാത്തിമ ഇപ്പോള്‍ ഒറ്റക്കാണ്, ഒറ്റയ്ക്ക് തന്നെ fight ചെയ്തു മുന്നോട്ടു പോകാന്‍ ആണ് എനിക്ക് താല്പര്യം. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാനും പറ്റും, എന്നും, എല്ലായിപ്പോഴും സ്ത്രിയെ സംരക്ഷിക്കാന്‍ ഒരു പങ്കാളി വേണമെന്ന പൊതുബോധമാണ് മാറേണ്ടത്. രഹന ഫാത്തിമ ഇപ്പോഴും ഒറ്റയ്ക്കാണ് സമൂഹത്തിനോടും ജീവിതത്തിനോടും fight ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യവും മാനസികാവസ്ഥയും (എനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല , വാടക കൊടുക്കാന്‍ കൈയില്‍ കാശുമില്ല, ജോലിയില്ല, കേസുകള്‍, മുന്നോട്ടുള്ള നിലനില്‍പ്പ്) കാരണം ഒരു സുഹൃത്തിന്റെ വീട്ടില്‍ അവരുടെ ഫാമിലിയുടെ കൂടെ ജീവിക്കുന്നത് വലിയൊരു ആശ്വാസമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതെ നിവര്‍ത്തിയുള്ളു. അത് ജീവിതകാലം മുഴുവന്‍ അല്ല, സ്വന്തമായി ഒരു വരുമാനം ഉണ്ടാകുന്നവരെ ഒരു സുഹൃത്തിന്റെ സഹായം തേടുന്നു അത്രമാത്രം.

2002 ഏപ്രിലില്‍ ആണ് എന്റെ അബ്ബ മരിക്കുന്നത്. അതിനുശേഷം ഇത് വരെ എന്റെ അമ്മ ഒറ്റയ്ക്ക് ഒരാളുടെയും ആശ്രയം ഇല്ലാതെയാണ് ജീവിച്ചത്. നമ്മുടെ ചുറ്റും നോക്കിയാല്‍ അദ്വാനിച്ചു ഒറ്റയ്ക്ക് ജീവിക്കുന്നതും, ഒറ്റയ്ക്ക് കുട്ടികളെ നോക്കി ജീവിക്കുന്നതുമായ സ്ത്രീകളെ കാണാന്‍ പറ്റും. എന്നാല്‍ അദ്വാനിക്കാന്‍ മനസുണ്ടായിട്ടും, ഒരു ജോലി കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ പലരുടെയും സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. മുന്‍വിധികള്‍ ഇല്ലാതെ മുതലെടുപ്പ് നടത്താതെ കൂടെ നില്‍ക്കുന്നവരുടെ ഒപ്പം നില്‍ക്കാനാണ് എനിക്ക് താല്പര്യം.

അല്ലാതെ ഒരു സുഹൃത്തിനൊപ്പം ഒരു വീട്ടില്‍ താമസിച്ചാല്‍ അവരുടെ ജീവിതപങ്കാളി ആകും എന്നാ തരത്തില്‍ ഉള്ള വിലയിരുത്തല്‍ കാണുമ്‌ബോള്‍ ചില ആളുകളോട് സഹതാപം തോന്നുന്നു. ഞാന്‍ എന്റെ കുട്ടികളുടെ അച്ഛന്റെ സ്ഥാനം മറ്റാര്‍ക്കും കൊടുക്കാന്‍ താല്‍പ്പര്യപെടുന്നില്ല, അവരുടെ അച്ഛന്‍ അന്നും ഇന്നും Manoj K Sreedhar എന്നാ വ്യക്തിത്തന്നെയാണ്. എന്നാല്‍ രഹന ഫാത്തിമ എന്നാ വ്യക്തിക്കു ഒറ്റയ്ക്ക് മുന്നോട്ടു പോകാന്‍ ആണ് ആഗ്രഹം ഇനി ഏതെങ്കിലും ഒരു സാഹചര്യത്തില്‍ എനിക്കൊരു പങ്കാളി ഉണ്ടായാല്‍, ഇതില്‍ കൂടെ തന്നെ ഞാന്‍ എല്ലാവരെയും അറിയിക്കുന്നതാണ്. അതുവരെ ഊഹാപോഹങ്ങള്‍ക്കും സത്യവിരുദ്ധമായ വാര്‍ത്തകള്‍ക്കും എന്റെ സുഹൃത്തുക്കള്‍ ചെവികൊടുക്കാതെ ഇരിക്കും എന്നാണ് എന്റെ പ്രതീക്ഷ.

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

15 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

20 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

54 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

58 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago