social issues

ഒരു ഫ്‌ലാറ്റ് സെറ്റ് ആക്കി, തെറിവിളിക്ക് പിന്നില്‍ ഫ്രസ്‌ട്രേഷന്‍, രഹന ഫാത്തിമ പറയുന്നു

കഴിഞ്ഞ ദിവസം വാടക വീട് തേടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് രഹന ഫാത്തിമ രംഗത്ത് എത്തിയിരുന്നു.ഇപ്പോള്‍ വാടക വീട് കിട്ടിയോ എന്ന് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി രഹന രംഗത്ത് എത്തിയിരിക്കുകയാണ്.ഒരുസ്ത്രീ ഭരണകൂടത്തിനെതിരെ പ്രതികരിക്കാതിരിക്കാനാണ് തനിക്ക് വീടു കിട്ടിയില്ലെന്ന് അവര്‍ പ്രചരിപ്പിക്കുന്നതെന്നും,അന്ന് ജയിലില്‍ അടയ്ക്കാന്‍ കാണിച്ച ശുഷ്‌കാന്തി പോലെ പൊതു ബോധത്തെയും വോട്ട് ബാങ്കിനെയും തൃപ്തിപ്പെടുത്താനാണ് ഈ നീക്കമെന്നും രഹന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.തത്കാലത്തേക്ക് തനിക്ക് വീട് ലഭിച്ചെന്നും ധൈര്യമില്ലായ്മ കാരണം ഫെയ്ക്ക് ഐഡിയില്‍ വന്ന് മോശം പരാമര്‍ശം നടത്തുന്നവരെ അവഗണിക്കുകയാണ് പതിവെന്നും രഹന വ്യക്തമാക്കി.

രഹന ഫാത്തിമയുെട പോസ്റ്റിന്റെ പൂര്‍ണരൂപം,

എനിക്ക് #വാടകവീട് കിട്ടിയോ എന്ന് ഒരുപാട് പേര് വിളിച്ചും കമന്റിലൂടെയും എല്ലാം അന്വേഷിക്കുന്നു… ആയില്ലെങ്കില്‍ റെഡി ആക്കി തരാന്‍ ഒന്നുമല്ല കേട്ടോ ആളുകള്‍ക്ക് കൗതുകം ലേശം കൂടുതലാ അതാ… ?? ഭരണപാര്‍ട്ടികാര്‍ ഇപ്പോഴത്തെ വിവരം അന്വേഷിക്കുന്നത് എനിക്ക് വീട് കിട്ടിയില്ല എന്ന് കാണിച്ചു ഇനിയും ഒരു സ്ത്രീ അവര്‍ക്ക് എതിരെ പ്രതികരിക്കാതെ ഇരിക്കാനും അന്നെനെ ജയിലില്‍ അടക്കാന്‍ കാണിച്ച ശുഷ്‌കാന്തി പോലെ പൊതുബോധത്തെയും വോട്ട് ബാങ്കിനെയും തൃപ്തി പെടുത്താന്‍ വേണ്ടിയാണ്. കൂടാതെ അവരുടെ കഴിവില്ലായ്മ മറക്കാന്‍ ഞാന്‍ മറ്റേ പാര്‍ട്ടി ആണ്, അല്ലേ പൊളിച്ചേനെ എന്ന് വരുത്തി തീര്‍ക്കാനുമാണ്.

സംഘികളുടെ വിഷയം ദേശീയ തലത്തില്‍ തന്നെ അവര്‍ അയോധ്യ പോലെ ഉയര്‍ത്തി കൊണ്ട് വരാന്‍ ശ്രമിച്ച ശബരിമല എന്ന സുവര്‍ണ്ണാവസരം അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘കുറച്ചു പീറ പെണ്ണുങ്ങള്‍’ വന്നു പൊളിച്ചു കൊടുത്തതില്‍ ഉള്ള കലിപ്പ് തീര്‍ക്കുക എന്നണ്. അല്ലാതെ അയ്യപ്പനും കോശിയും ഒന്നും അവരുടെ സീനേ അല്ല. പൈങ്കിളി മാധ്യമങ്ങളുടെ ആവശ്യം രെഹന ഫാത്തിമ വീട് കിട്ടാതെ കരഞ്ഞു നടക്കുന്നു എന്ന് വാര്‍ത്ത കൊടുത്ത് അവരുടെ റീച്ച് കൂട്ടുക എന്നതാണ്. അല്ലേലും അനുസരണയില്ലാത്ത അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത പെണ്ണ് കരഞ്ഞു, അടങ്ങി, ഒതുങ്ങി, മാപ്പ് പറഞ്ഞു എന്ന് കേള്‍ക്കാന്‍ ആണല്ലോ പാട്രിയാര്‍ക്കി താല്പര്യപെടുന്നത്

എന്റെ സുഹൃത്തുക്കളോട് അവരുടെ അറിവില്‍ എന്റെ റിക്വയര്‍മെന്റ്‌സിന് ചേര്‍ന്ന വീട് ഉണ്ടെങ്കില്‍ അറിയിക്കാന്‍ ആയി ഇട്ട പോസ്റ്റ് 700ന് മേല്‍ ആള്‍ക്കാര്‍ ആണ് ഷെയര്‍ ചെയ്തത്. കൂടാതെ നെഗറ്റീവ് ആയിട്ടാണെങ്കിലും ഒരുപാട് മാധ്യമങ്ങള്‍ എന്റെ അറിവോടെ അല്ലാതെ അത് ന്യൂസ് ആക്കി. സുഹൃത്തുക്കളിലും കൂടുതല്‍ രാഷ്ട്രീയ വിരോധികള്‍ ആണ് എന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത് എങ്കിലും അത് കൊണ്ട് എനിക്ക് ഉണ്ടായ ഉപകാരം വീട് വിഷയം 50ലക്ഷം പേരിലേക്ക് എങ്കിലും എത്തി.

വീട് ഒന്നല്ല ഒരുപാട് എണ്ണം സെറ്റായി. അതും വാടക പോലും വേണ്ട എന്ന് പറഞ്ഞുകൊണ്ട് സമാനചിന്താഗതിക്കാര്‍ അടക്കമുള്ളവരുടെ. പക്ഷെ അത് പലതും എറണാകുളത്തിന് പുറത്തു ആയിരുന്നു. എനിക്ക് എല്ലാ തിങ്കളാഴ്ചയും തേവര പോലീസ് സ്റ്റേഷനില്‍ ഒപ്പ് ഇടേണ്ടത് കൊണ്ടും അമ്മക്ക് ഇടപ്പള്ളി MAJ ഹോസ്പിറ്റലില്‍ ആഴ്ചയില്‍ 3തവണ ഡയാലിസിസ് ഉള്ളത് കൊണ്ടും സ്റ്റെപ് കയറാന്‍ ഉള്ള ബുദ്ധിമുട്ടും ആംബുലന്‍സ് വരാന്‍ ഉള്ള സൗകര്യത്തിനും ഗ്രൗണ്ട് ഫ്‌ലോര്‍ ആവശ്യമായ കാരണവും (തുളസിതറ നിര്‍ബന്ധമില്ല ??) ദൂരേക്ക് താമസം മാറാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിലെ സുഹൃത്തുക്കള്‍(സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ അല്ല) ഇടപെട്ട് ഇടപള്ളി പരിസരത്ത് തന്നെ താത്കാലികമായി ഒരു ഫ്‌ലാറ്റ് സെറ്റ് ആക്കി തന്നിട്ടുണ്ട്. വാടക കുറച്ച് കൂടുതല്‍ ആണ് അതിനാല്‍ ശാശ്വതമായ ഒരു താമസസ്ഥലത്തിനായി ശ്രമം തുടരുന്നു.

എനിക്ക് വീട് കൊടുക്കരുത് എന്ന് പറഞ്ഞു വലിയ കാമ്പയിന്‍ തന്നെ ഓണ്‍ലൈനിലും റിയലെസ്റ്റേറ്റ്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും എല്ലാം നടന്നതായി അറിഞ്ഞു. എല്ലാം സംഘികള്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ പണ്ട് പൂട്ടിച്ച കിങ്ങേര്‍സ്, റോയല്‍സ് എന്നീ നേരില്‍ വരാന്‍ ധൈര്യമില്ലാത്ത ഫെയിക്ക് ഐഡികളുടെ ഫാന്‍ ഫൈറ്റിംഗ് ഗ്രൂപ്പുകളിലെ ചിലര്‍ ആണ് ഇതിന് പുറകില്‍. അവരാണ് തെറിപറഞ്ഞ് കമന്റ് ചെയ്തു അവസാനം ‘സ്വാമി ശരണം’ എന്ന് കൂടെ ചേര്‍ത്ത് സംഘികളുടെ അകൗണ്ടില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നത്. പൊട്ടന്മാരായ ചില ചാണകങ്ങള്‍ അത് വിശ്വസിച്ചു കൂടെ ശരണം വിളിക്കുന്നുമുണ്ട്. ഏത് രാഷ്ട്രീയം ആണെങ്കിലും നിലപാട് ആണെങ്കിലും വിയോജിപ്പ് ആണെങ്കിലും സ്വന്തം ഐഡിയില്‍ വന്നു മാന്യമായ ഭാഷയില്‍ മുഖത്തു നോക്കി പറയുന്നവര്‍ക്ക് ഞാന്‍ അര്‍ഹിക്കുന്ന റെസ്‌പെക്ട് കൊടുക്കാറുണ്ട് എന്നാല്‍ ആശയ ദാരിദ്ര്യവും ഫസ്‌ട്രേഷനും ധൈര്യമില്ലായ്മയും കാരണം ഫെയിക്കില്‍ വന്നു തെറിവിളി നടത്തുന്നവരെ അവഗണിക്കുകയാണ് പതിവ്.

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

3 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

7 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രേ​ഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

41 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

46 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago