topnews

ലോണിന് ജാമ്യം നിന്ന് പെട്ട് രഹന ഫാത്തിമ, എത്രയും പെട്ടെന്ന് ലോണ്‍ ക്ലോസ് ചെയ്യണമെന്ന് ഉത്തരവ്, സഹായമഭ്യര്‍ത്ഥിച്ച് ആക്ടിവിസ്റ്റ്

മലയാളികള്‍ക്ക് സുപരിചിതയാണ് ആക്ടിവിസ്റ്റ് രഹന ഫാത്തിമ. ഇവര്‍ ശബരിമല കയറാന്‍ ശ്രമിച്ചതും പിന്നീട് സംഭവിച്ചതുമൊക്കെ വാര്‍ത്തയായിരുന്നു. ബിഎസ്എന്‍എല്‍ ജോലിക്കാരിയായിരുന്നു രഹനയുടെ ജോലിയും തെറിച്ചിരുന്നു. ഇപ്പോള്‍ കെഎസ്എഫ്ഇ ചിട്ടി വഴി ലോണ്‍ എടുക്കാന്‍ സഹപ്രവര്‍ത്തകയായിരുന്ന സ്ത്രീക്ക് ജാമ്യം നിന്ന് തന്റെ പണം കൂടി പോയതിനെ കുറിച്ച് പറയുകയാണ് രഹന. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഹന ഇക്കാര്യം അറിയിച്ചിരിക്കുന്നത്

രഹന ഫാത്തിമയുടെ കുറിപ്പ്, കാണ്മാനില്ല, കാണ്മാനില്ല, നല്ലവരായ എന്റെ സുഹൃത്തുക്കളെ ജനങ്ങളെ ഒരാളെ കണ്ടെത്താന്‍ നിങ്ങള്‍ എല്ലാവരും എന്നെ സഹായിക്കണം plz… പേര് മല്ലിക ശശിധരന്‍. എന്താണ് കാര്യം അറിയണ്ടേ. കഥപറയാം, ഞാന്‍ BSNL-ല്‍ ജോലിചെയുന്നകാലം എന്റെ സുഹൃത്ത് ആയ മനോജിന്റെ ബിസിനസ് പാര്‍ട്ണര്‍മാരായിരുന്ന Jaison Joy-ഉം Jeril Joy-ഉം. ഇവര്‍ വഴി ഞാന്‍ പരിചയപ്പെട്ട BSNL-ല്‍ തന്നെ ജോലിചെയ്യുന്ന മല്ലിക ശശിധരന്‍. കുറെ നാളുകള്‍ക്കു ശേഷം എന്നെ വന്നു കാണുന്ന മല്ലിക KSFE ചിട്ടി വഴി ലോണ്‍ എടുക്കാന്‍ ജാമ്യം നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എനിക്കും ഒരു ലോണ്‍ ആവശ്മുണ്ട് പരസ്പരം ജാമ്യം നിന്നുകൊണ്ട് ലോണ്‍ എടുക്കാന്‍ തീരുമാനിച്ചു, ലോണ്‍ എടുക്കുകയും ചെയ്തു.

വീണ്ടും കുറെ നാളുകള്‍ക്കു ശേഷം എന്നെ ജോലിയില്‍ നിന്നും നിര്‍ബധിതമായി പിരിച്ചു വിടുകയും ചെയ്തു. അതിന്റെ സെറ്റില്‍മെന്റ് എന്നോണം മൂന്നുലക്ഷത്തി പതിനായിരം രൂപ കണക്കാക്കി. ആ തുക നേരെ നല്ലവരായ BSNL-ല്‍ KSFE Revenu Recovery പ്രകാരം എന്റെ ലോണ്‍ലേക്ക് 226028/- രൂപയും മല്ലികയുടെ ലോണ്‍ലേക്ക് 83125/- രൂപയും കൊടുത്തു. പാവം ഇതറിഞ്ഞ ഞാന്‍ ???? എനിക്ക് എതിരെയുള്ള കേസ്സും ഞാന്‍ കൊടുത്ത കേസുമായി തിരക്കില്‍ മല്ലികയുടെ എനിക്കറിയാവുന്ന നമ്പറിലേക്ക് വിളിച്ചു നോക്കി ഒരു രക്ഷയുമില്ല.

വീണ്ടും കുറെ നാളുകള്‍ക്കു ശേഷം എന്റെ സുഹൃത്ത് ആക്സിഡന്റ് ആയികിടക്കുന്ന സമയത്ത് ഞാന്‍ Jaison-നെ വിളിച്ചു Jeril-ന്റെയും മല്ലികയയുടെയും നമ്പര്‍ വാങ്ങി, മല്ലികയെ വിളിച്ചു കിട്ടിയില്ല. Jeril വഴി മല്ലികയോട് സംസാരിക്കാന്‍ ശ്രമിച്ചു നടന്നില്ലായെന്ന് മാത്രമല്ല Jeril KSFE യില്‍ അറിയിച്ചത് പ്രകാരം Revenu Recovery ഉദ്യോഗസ്ഥര്‍ വിളിച്ചു മല്ലികയുടെ ലോണിന്റെ ബാക്കി ഞാന്‍ അടക്കണം, ആ ലോണ്‍ ഞാന്‍ ക്ലോസ് ചെയ്യണമെന്ന്.

സത്യമായിട്ടും Revenu Recovery ചെയ്യാന്‍ കൊടുത്തു തീര്‍ക്കാനുള്ള കടങ്ങള്‍ അല്ലാതെ ഒന്നുമില്ല എന്റെ കൈയില്‍. ദേ.. വീണ്ടും ഇന്നലെ Revenu Recovery ഉദ്യോഗസ്ഥര്‍ വിളിച്ചു നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്ന്? പാവം ഞാന്‍! ‘ഒരുമാതിരി ചങ്കില്‍ കുത്തുന്ന വര്‍ത്തമാനം പറയരുത് മുതലാളി.’ (എനിക്ക് ഈ നാട്ടില്‍ വീട് കിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം, എന്നിട്ടും ????) NB:-* മല്ലികയെ കണ്ടെത്തിയവര്‍, പരിചയമുള്ളവര്‍ അവരാരോട് ആ ലോണ്‍ ഒന്ന് ക്ലോസ് ചെയാന്‍ പറയണം plz. * കൂട്ടത്തില്‍ എന്റെ കൈയില്‍ നിന്നും ലോണിലേക്ക് പിടിച്ച 83125/- രൂപ കൂടി തരാന്‍ പറയോ plz…

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

20 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

24 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

50 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago