topnews

10 വർഷം ഒറ്റമുറിയിൽ ജീവിച്ച റഹ്മാനും സജിതക്കും കുഞ്ഞു ജനിച്ചു

ഒരു പതിറ്റാണ്ട് പുറം ലോകമറിയാതെ ഒറ്റമുറിയിൽ കഴിഞ്ഞ അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാൻ-സജിത ദമ്പതിമാർക്ക് കുഞ്ഞു ജനിച്ചു. ജൂൺ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പ്രസവം.

റിസ്‍വാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കുന്നതിനായി, സമീപവാസികൂടിയായ പതിനെട്ടുകാരി സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്ന റഹ്‌മാൻ, വീട്ടുകാരോടോ നാട്ടുകാരോ അറിയാതെ തന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയിൽ പത്തുവർഷത്തിലേറെ സജിതയെ പാർപ്പിച്ചു.

2021 മാർച്ചിൽ ഇവർ ആരോരുമറിയാതെ വിത്തനശ്ശേരിക്കുസമീപം വാടകവീട്ടിലേക്കുമാറി. ഇതേത്തുടർന്ന്, വീട്ടുകാർ റഹ്‌മാനെ കാണാനില്ലെന്നു പോലീസിൽ പരാതി നൽകി. ഇതിനിടെ, റഹ്‌മാനെ സഹോദരൻ നെന്മാറയിൽവെച്ചു കാണുകയും പോലീസിൽ വിവരമറിയിക്കുകയുംചെയ്തു.

തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രണയ സാഫല്യത്തിനായുള്ള പതിറ്റാണ്ടിന്റെ ഒളിവു ജീവിത ചരിത്രം പുറം ലോകമറിഞ്ഞത്. 2021 ഓഗസ്റ്റിലായിരുന്നു ഇത്. സജിതയെ കാണാനില്ലെന്ന് 2010-ൽത്തന്നെ അവരുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

2021 സെപ്‌റ്റംബർ 15-ന് നിയമപരമായി വിവാഹം രജിസ്റ്റർചെയ്ത ശേഷം രണ്ടു വർഷമായി വാടകയ്ക്കാണ് ഇവർ താമസിച്ചുവരുന്നത്. ഗർഭ കാലത്തിന്റെ അവസാന സമയത്ത് സജിതയുടെ വീട്ടിലായിരുന്നു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

9 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

26 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

39 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

45 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago