entertainment

റഹ്‌മാന്റെ മകളുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നല്‍കിയ സമ്മാനം ഇത്, റഹ്‌മാന്‍ പറയുന്നു

ഡിസംബര്‍ 11ന് ചെന്നൈയില്‍ ഹോട്ടല്‍ ലീല പാലസില്‍ വച്ചായിരുന്നു നടന്‍ റഹ്‌മാന്റെ മകള്‍ റുഷ്ദയുടെ വിവാഹം നടന്നത്. നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. മകളുടെ വിവാഹത്തില്‍ പങ്കെടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നന്ദി പറഞ്ഞ് നടന്‍ റഹ്‌മാന്‍. അഫ്രതീക്ഷിതമായി ചടങ്ങിനെത്തി നവദമ്പതികളെ അനുഗ്രഹിച്ച ആ നിമിഷം തനിക്ക് മറക്കാനാകാവില്ലെന്ന് റഹ്‌മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

”നീലഗിരിയില്‍ ഹെലികോപ്റ്റര്‍ അപകടം നടന്നതിന്റെ പിറ്റേ ദിവസമായിരുന്നു റുഷ്ദയുടെ വിവാഹം. മുഖ്യമന്ത്രി സംഭവ സ്ഥലത്തേക്ക് പോയെന്നുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നു. അദ്ദേഹത്തിന് വിവാഹ ചടങ്ങിലേക്ക് എത്താനാവുമോയെന്ന് അറിയില്ലായിരുന്നു.”

”നീണ്ട യാത്രയ്ക്ക് ശേഷം വിശ്രമമില്ലാതെ നേരില്‍ വന്ന് നവദമ്പതികളെ അനുഗ്രഹിച്ച മുഖ്യമന്ത്രിക്കും ഒപ്പമെത്തിയവര്‍ക്കും ഹൃദയം കൊണ്ട് നന്ദി പറയുന്നു” എന്നാണ് റഹ്‌മാന്‍ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നല്‍കിയ സമ്മാനങ്ങളുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

രണ്ട് ബാസ്‌ക്കറ്റുകളിലായി വ്യത്യസ്ത തരം ചെടികളുടേയും മരങ്ങളുടേയും തൈകളാണ് സ്റ്റാലിന്‍ റുഷ്ദയ്ക്ക് വിവാഹ സമ്മാനമായി നല്‍കിയത്. പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള കുറിപ്പും സമ്മാനത്തിനൊപ്പം ഉണ്ടായിരുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago