social issues

പി.സി ജോര്‍ജ് എനിക്ക് വളരെ ഇഷ്ടമുള്ള, ആഗ്രഹമുള്ള വ്യക്തിയാണ്, രാഹുല്‍ ഈശ്വര്‍ പറയുന്നു

കോഴിക്കോട്: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ പിസി ജോര്‍ജിനെയും മകന്‍ ഷോണ്‍ ജോര്‍ജിനെയും കുറിച്ച് രാഹുല്‍ ഈശ്വര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പി.സി ജോര്‍ജും ഷോണും തനിക്ക് വളരെ പ്രിയപ്പെട്ടവരാണെന്ന് രാഹുല്‍ പറഞ്ഞു. അവര്‍ കാരണമാണ് ശബരിമല പ്രക്ഷോഭം ഈ രീതിയില്‍ വളര്‍ന്നത് എന്നും രാഹുല്‍ വ്യക്തമാക്കി.

‘പി.സി ജോര്‍ജ് എനിക്ക് വളരെ ഇഷ്ടമുള്ള, ആഗ്രഹമുള്ള വ്യക്തിയാണ്. അദ്ദേഹത്തെ എനിക്ക് ഇന്നലെയും ഇഷ്ടമാണ്, ഇന്നും ഇഷ്ടമാണ്. നാളെയും ഇഷ്ടമായിരിക്കും. പി.സി ജോര്‍ജും ഷോണും എനിക്ക് വളരെ പ്രിയപ്പെട്ടവരാണ്. അവര്‍ കാരണമാണ് ശബരിമല പ്രക്ഷോഭം ഈ രീതിയില്‍ വളര്‍ന്നത്. അവരാണ് എന്നെ ഇത്രയധികം സഹായിച്ചത്.”- രാഹുല്‍ വെളിപ്പെടുത്തി.

പ്രവാചകന്റെ പേര് പറയുമ്പോള്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം എന്ന് എടുത്തുപറയാന്‍ ശ്രദ്ധകാണിക്കുന്ന, ആര്‍ജവം കാണിക്കുന്ന പി.സി ജോര്‍ജിനെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. പി.സി ജോര്‍ജ് പോപുലര്‍ ഫ്രണ്ടിന്റെ വേദിയില്‍ പോകുകയും അവരുടെകൂടി പിന്തുണയോടു കൂടി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തയാളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

‘ക്രിസ്ത്യാനികളുടെ അടിസ്ഥാനപരമായ ആശങ്ക അവര്‍ 21 ശതമാനമായിരുന്നു. ഇപ്പോള്‍ പതിനെട്ടര ശതമാനമായി. ഇനിയും കുറഞ്ഞാല്‍ സമൂഹത്തിലുള്ള സ്വീകാര്യതയും സ്വാധീനവും കുറഞ്ഞുപോകുമെന്ന സങ്കോചമാണ്. ഹിന്ദുക്കളുടെ മനസിലുള്ള ആശങ്ക, 50 വര്‍ഷം മുന്‍പ് ഞങ്ങള്‍ 63 ശതമാനമായിരുന്നു. 61 മുതല്‍ 63 വരെ. ഇപ്പോള്‍ അത് 54 മുതല്‍ 55 ശതമാനം വരെയൊക്കെയായി കുറഞ്ഞുപോയി. ഇതിനു കാരണം മുസ്ലിം സമൂഹമാണെന്ന തെറ്റിദ്ധാരണയാണ്. ഇതുകൊണ്ടാണ് ലൗ ജിഹാദും ലാന്‍ഡ് ജിഹാദും പോലുള്ള കാര്യങ്ങളെല്ലാം വരുന്നത്.’

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സംഘാടനത്തിലെ മിക്ക ആളുകളെയും തനിക്ക് നേരിട്ട് അറിയാമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പരിപാടിയിലേക്ക് തന്നെക്കൊണ്ട് കഴിയുന്ന അതിഥികളെ സംഘടിപ്പിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നും അതിനാല്‍ എല്ലാവരെയും ബഹുമാനവുമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

9 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

40 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

58 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago