topnews

സ്വതന്ത്രമായി കണക്കാക്കിയാല്‍ യുപി ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യം, യോഗിയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ട്, രാഹുല്‍ ഈശ്വര്‍ പറയുന്നു

കേരളത്തെ കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയതോടെ ദേശീയ തലത്തില്‍ അടക്കം വാര്‍ത്തയായി. ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാല്‍ കേരളത്തിലെ വികസനങ്ങളും നേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.

യോഗി ആദിത്യനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പറയുകയാണ് രാഹുല്‍ ഈശ്വര്‍. യോഗിയെ വിമര്‍ശിക്കുന്നതിനോടൊപ്പം ആരോപണങ്ങളില്‍ സ്വയം പരിശോധന കേരളം നടത്തേണ്ടതുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഒരു മാധ്യമത്തോട് പ്രതികരിക്കവെയാണ് രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിനെയും 20 കോടിയോളം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിനെയും ജനസംഖ്യാ പരമായി താരതമ്യം ചെയ്യുന്നത് ശരിയാണോ. യുപി ഒരു സ്വതന്ത്ര്യ രാജ്യമായി കണക്കെടുത്താല്‍ ലോകത്തിലെ ഏഴാമത്തെയോ എട്ടാമത്തെയോ ഏറ്റവും വലിയ രാജ്യമായിരിക്കും. ചരിത്രപരമായ കാരണങ്ങളാല്‍ യു പിയുടെ ഉള്‍ഗ്രാമങ്ങളിലെല്ലാം പ്രശ്‌നമുണ്ട്.’

‘യോഗി ആദിത്യനാഥ് ഏറ്റവും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരുപാട് സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവന്നൂ, യൂസഫലിയടക്കം പറഞ്ഞതാണ്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷങ്ങളുമൊക്കെയായി യു പി താരതമ്യം ചെയ്യാന്‍ പറ്റുമോ. ഒരു സാഹചര്യം വരുമ്പോള്‍ യു പിയെ കുറ്റം പറയുന്നതില്‍ എന്താണര്‍ത്ഥം.’

അതേസമയം, തന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ് വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. കേരളത്തിലും ബംഗാളിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുകയാണെന്നും ഇന്ത്യയില്‍ വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുകയെന്ന് യോഗി ആദിത്യനാഥ് ചോദിക്കുന്നു. ബി ജെ പി ഭരണകാലത്ത് യു പിയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്നും യോഗി പറഞ്ഞു.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

24 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

31 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

55 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago