entertainment

എല്ലാവരും കൂടി വളഞ്ഞിട്ടാക്രമിച്ച ദിലീപിന്റെ മാത്രം വിജയമല്ലിത്, നീതി ബോധത്തിന്റെ വിജയമെന്ന് രാഹുല്‍ ഈശ്വര്‍

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഇത് ശ്രി ദിലീപിന്റെ മാത്രം വിജയമല്ല, ഓരോ വ്യക്തിയുടെയും മനുഷ്യന്റെയും ഈ നാട്ടില്‍ നിയമം നിലനിന്നു കാണണം എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും വിജയമാണ്. പൊതുബോധത്തിന് മുകളില്‍ നീതിബോധം നേടിയ വിജയമാണിത്.

ഇതിനര്‍ഥം കോടതി, ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിച്ചെന്നല്ല. പക്ഷേ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി ദിലീപ് അടുത്തെത്തി എന്ന് വേണം കരുതാന്‍. പൊതുബോധത്തിന്റെ പേരില്‍ ഒരു വ്യക്തിയെ വളഞ്ഞിട്ട് വേട്ടയാടുന്നു ഇത്രയും കാലം. പൊലീസും പ്രോസിക്യൂഷനും മാധ്യമങ്ങളും ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടി. ഇന്നത്തെ കോടതി വിധിയോടെ അവര്‍ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു.

കോടതിയോട് അവസാനം പ്രോസിക്യൂഷന്‍ സഹികെട്ട് പറഞ്ഞു, പൊതുജനത്തിന്റെ വിശ്വാസം കാക്കാന്‍ കോടതി ജാമ്യം അനുവദിക്കരുതെന്ന്. ഇതെന്ത് അവസ്ഥയാണ്. നാളെ നമുക്കെതിരെയും ഇതുപോലെ ഗൂഢാലോചന കേസ് എടുക്കുന്ന അവസ്ഥയുണ്ടാകും.

ഒരുകാര്യം ഓര്‍ക്കുക, നമ്മളെല്ലാം ആക്രമണത്തിന് ഇരയായ നടിക്കൊപ്പം തന്നെയാണ്. അതിന് കൂട്ടുനിന്നവരെ ശിക്ഷിക്കുക തന്നെ വേണം. ഈ കേസുമായി പ്രകടമായി ബന്ധമുണ്ടെന്ന് ഒരു തെളിവുമില്ലാത്ത ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണമെന്ന് വിചാരിക്കുന്ന ചിലര്‍ക്ക് കിട്ടിയ ശക്തമായ തിരിച്ചടിയാണ് ഈ ജാമ്യം.

ബാലചന്ദ്രകുമാര്‍ ദിലീപിനെ കുടുക്കാനാണ് ശ്രമിച്ചത്. അതിന്റെ തെളിവുകള്‍ ഓഡിയോ ക്ലിപ്പായി നമ്മള്‍ കേട്ടു. ദിലീപിന്റെ കുടുംബത്തിലെ എല്ലാവരെയും ഈ കേസില്‍ വലിച്ചിഴച്ചു. ഇവിടെ കോടതിയെ സല്യൂട്ട് ചെയ്യുന്നു. നാല് വശത്തു നിന്നും കോടതിയെ ആക്രമിച്ചിട്ടും നീതിപൂര്‍വമായ വിധി അനുവദിച്ചു. അത് കോടതിയുടെ വിശ്വാസത്തെ വര്‍ധിപ്പിക്കുന്നു. നാളെ നമുക്കും നീതി ലഭിക്കും എന്നതിന്റെ തെളിവാണ്. കോടതികള്‍ക്കൊരു ബി​ഗ് സല്യൂട്ട്.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

22 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

53 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago