national

രാഹുൽ ഗാന്ധിയെ മാവോയിസ്റ്റ് ചിന്ത ബാധിച്ചിരിക്കുന്നു – രവിശങ്കർ പ്രസാദ്

ന്യൂഡൽഹി∙ ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ യുഎസും യൂറോപ്പും ഇടപെടണമെന്ന രാഹുൽ ഗാന്ധി പറഞ്ഞത് രാജ്യത്തെ അപമാനിക്കലാണെന്നു ബിജെപി വക്താവ് രവിശങ്കർ പ്രസാദ്. ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണസംവിധാനത്തെയും പാർലമെന്റിനെയും രാഷ്ട്രീയ സംവിധാനത്തെയും ജുഡീഷ്യൽ സംവിധാനത്തെയും നാണംകെടുത്തുന്ന പരാമർശമാണ് രാഹുൽ നടത്തിയിരിക്കുന്നത് – രവിശങ്കർ പ്രസാദ് പറഞ്ഞു.

‘ഇന്ത്യൻ ജനാധിപത്യം പുനഃസ്ഥാപിക്കാൻ അമേരിക്കയും യൂറോപ്പും ഇടപെടണമെന്ന രാഹുൽ ഗാന്ധിയുടെ നിരുത്തരവാദപരമായ പരാമർശത്തിൽ സോണിയ ഗാന്ധിയും ഖർഗെയും അവരുടെ നിലപാടുകൾ വ്യക്തമാകാണാമെന്നും, രാഹുലിന്റെ പരാമർശത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഇല്ലെങ്കിൽ തള്ളിപ്പറയണമെന്നും’ രവിശങ്കർ പ്രസാദ് ആവശ്യപെട്ടിട്ടുണ്ട്.

യുഎസിനും യൂറോപ്പിനും വിപണിയും പണവും ലഭിക്കുന്നതിനാൽ ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ അവർ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നായിരുന്നു ലണ്ടനിലെ പരിപാടിയിൽ രാഹുൽ പറഞ്ഞിരിക്കുന്നത്. ആർഎസ്എസ് മൗലികവാദ – ഫാഷിസ്റ്റ് സംഘടനയാണെന്നും രാഹുൽ വിമർശിച്ചിരുന്നു. ‘

രാജ്യത്തെ ജനാധിപത്യ സ്വഭാവം പൂർണമായും മാറി. അതിന്റെ കാരണം ആർഎസ്എസ് എന്നു പേരുള്ള ഒറ്റ സംഘടനയാണ്. മൗലികവാദവും ഫാഷിസവും ഉയർത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും കയ്യടക്കി. മുസ്‌ലിം ബ്രദർഹുഡിന്റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആർഎസ്എസിനെ വിളിക്കാം’ – രാഹുൽ പറഞ്ഞിരുന്നു.

ആർഎസ്എസിനെതിരായ രാഹുലിന്റെ പരാമർശത്തെയും രവിശങ്കർ പ്രസാദ് വിമർശിച്ചിട്ടുണ്ട്. ‘ആർഎസ്എസ് ഒരു ദേശീയ സംഘടനയാണ്. ഇവിടെ ഇരിക്കുന്നവരെല്ലാം സ്വയംസേവകരാണെന്നതിൽ അഭിമാനം കൊള്ളുന്നവരാണ്. രാഹുൽ ഗാന്ധിയെ മാവോയിസ്റ്റ് ചിന്ത ബാധിച്ചിരിക്കുകയാണ്’ – രവിശങ്കർ പ്രസാദ് പറഞ്ഞു.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

16 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

17 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

47 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago