topnews

വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരെ രാഹുല്‍ ഗാന്ധി കാണും; കൂടിക്കാഴ്ച നാളെ

‘ഭാരത് ജോഡോ’ യാത്രയ്‌ക്കെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര നേതാക്കളെ കാണും. നാളെ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. എന്നാല്‍ രാഹുല്‍ വിഴിഞ്ഞം നേരിട്ട് സന്ദര്‍ശിക്കാനിടയില്ല. അതിനിടെ തുറമുഖത്തിനെതിരായ സമരം ശക്തമാക്കുമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത നിലപാടെടുത്തു. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സമരമെന്ന് ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ.നെറ്റോ അയച്ച ഇന്നയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഇന്ന് കുര്‍ബാനയ്ക്കിടെയാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചത്. സംസ്ഥാന വ്യാപകമായി സമരം ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയില്‍ നിന്ന് വാഹനജാഥ ആരംഭിച്ചിരുന്നു. ഇത് ഇന്ന് തിരുവനന്തപുരത്തെത്തും. ജാഥയില്‍ എല്ലാ ഇടവകക്കാരും പങ്കെടുക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനം ലത്തീന്‍ അതിരൂപത എടുത്തിരിക്കുന്നത്. സമരം കടുപ്പിച്ച് മുമ്പോട്ട് കൊണ്ടു പോകാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര , പാറശാലയിലെത്തി കേരളത്തിലെ യാത്രയുടെ ചിലവ് 5 കോടി

 

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ചിലവ് അഞ്ച് കോടി. രാഹുല്‍ ഗാന്ധിയടക്കമുള്ള ജാഥയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും താമസം ഭക്ഷണം യാത്ര എന്നിവട അക്കമുളള തുകയാണിത്. 19 ദിവസമാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്തുണ്ടാവുക. കടന്നുപോകുന്ന എട്ട് ജില്ലകളിലെ ഓരോ ബൂത്ത് കമ്മിറ്റിക്കും പ്രാദേശിക ചെലവുകള്‍ക്കായി 50,000 രൂപയുടെ കൂപ്പണുകള്‍ നല്‍കിയിട്ടുണ്ട്.

 

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, മുതിന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല.ശശി തരൂര്‍ എംപി, തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്നതിനായി പാറശാലയില്‍ അണിനിരന്നിരുന്നു കഴിഞ്ഞു. കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ഷന നടത്തിയതിന് ശേഷമാണ് യാത്ര ആരംഭിക്കുന്നത്.

‘ഒന്നിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാഷ്ട്രം’ എന്ന മുദ്രാവാക്യമാണ് യാത്രയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. മുന്നൂറ് പേരടങ്ങുന്ന സംഘമാണ് രാഹുല്‍ ഗാന്ധിയോടൊപ്പം അണിനിരക്കുക. ഉച്ചയ്ക്ക് ശേഷം യാത്ര കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി മാറും. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ രീതിയിലെ സ്വീകരണമാണ് രാഹുല്‍ ഗാന്ധിയ്ക്കായി ഒരുക്കിയിരിക്കുന്നത്.

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. മലപ്പുറം വഴി കര്‍ണാടകത്തിലേക്ക് കടക്കും. 118 സ്ഥിരം യാത്രികര്‍ കാശ്മീര്‍ വരെ അനുഗമിക്കും. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 3570 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പദയാത്ര കാശ്മീരിലെത്തുക.

Karma News Network

Recent Posts

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

23 mins ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

52 mins ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

1 hour ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

2 hours ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

2 hours ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

11 hours ago