ലഖ്നൗ . വിഡി സവര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസെടുക്കാന്‍ ലഖ്നൗ കോടതി ഉത്തരവ്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അംബരിഷ് കുമാര്‍ ശ്രീവസ്തവയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
ഭാരത് ജോഡോ യാത്രയില്‍ മഹാരാഷ്ട്രയില്‍ വെച്ച് സവര്‍ക്കര്‍ക്ക് എതിരായി നടത്തിയ പരാമര്‍ശത്തിന് എതിരെയുള്ള പരാതിയിലാണ്, സഫ്ദര്‍ ജംഗ് പൊലീസിനോട് കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് കോടതിയെ സമീപിക്കുന്നത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകന് ആയിരുന്നെന്നും അവരില്‍ നിന്ന് പെന്ഷന് വാങ്ങിയിരുന്നു എന്നുമുള്ള പരാമര്‍ശത്തിന് എതിരെയാണ് പാണ്ഡെ കോടതിയെ സമീപിക്കുന്നത്.
അതേസമയം, മോദി പരാമര്‍ശത്തിന് എതിരായ ക്രിമിനല്‍ മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്തിലെ സൂറത്ത് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചില്ല. ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം കോടതി, വിധി പറയാനായി മാറ്റുകയായിരുന്നു. കേസില്‍ വേനല്‍ അവധിക്ക് ശേഷം വിധി പറയും. ഇടക്കാല സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത അത് കൊണ്ട് തന്നെ തുടരുന്നതാണ്.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…