trending

രാഹുലിനും രഞ്ജിത്തിനും അച്ഛനമ്മമാർ ഉറങ്ങുന്ന മണ്ണിൽ വീടായി

അച്ഛനമ്മമാർ ഉറങ്ങുന്ന മണ്ണിൽ തന്നെ രാഹുലിനും അനുജൻ രഞ്ജിത്തിനും സ്വന്തം വീടായി. വീടിന്റെ ഗൃഹപ്രവേശം ഈ മാസം നടക്കും. ചാലക്കുടി ആസ്ഥാനമായുള്ള ‘ഫിലോകാലിയ’ സന്നദ്ധസംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് വീട് ഇവർ നിർമ്മിച്ചത്.

കോടതി ഉത്തരവിനെ തുടർന്ന് താത്കാലിക കുടിൽ പൊളിച്ചുനീക്കാനെത്തിയവർക്ക് മുന്നിൽ പെട്രോളൊഴിച്ച് ജീവനൊടുക്കിയ അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജന്റെയും അമ്പിളിയുടെയും മക്കളാണ് രാഹുലും രഞ്ജിത്തും. 2020 ഡിസംബർ 22-നായിരുന്നു ആ സംഭവം.

സ്വന്തമായി വീടും സ്ഥലവുമില്ലാത്ത രാജനും കുടുംബവും നെട്ടത്തോട്ടം കോളനിയിലെ അവകാശികളില്ലെന്ന് കരുതിയ സ്ഥലത്ത് കുടിൽകെട്ടി താമസിക്കുകയായിരുന്നു. എന്നാൽ അയൽവാസിയായ സ്ത്രീ ഈ സ്ഥലത്തിൽ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചു. തുടർന്നാണ് കോടതി ഉത്തരവുമായി രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനെത്തിയത്. കീഴ്‌ക്കോടതി ഉത്തരവിനെതിരേ രാജൻ ഹൈക്കോടതിയിൽനിന്ന് സ്റ്റേയും വാങ്ങിയിരുന്നു. എന്നാൽ ഇതിന്റെ പകർപ്പ് ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്നാണ് അവർക്ക് ജീവനൊടുക്കേണ്ടിവന്നത്.

ചാലക്കുടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടനയാണ് രാഹുലിനും രഞ്ജിത്തിനും സഹായവുമായെത്തിയത്. ‘ഫിലോകാലിയ’ ചെയർമാൻ മാരിയോ ജോസഫിന്റെ സാന്നിധ്യത്തിൽ ഈ മാർച്ചിലാണ് വീടിന് തറക്കല്ലിട്ടത്. മൂത്ത മകൻ ആർ രാഹുൽ രാജിന് നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിൽ സർക്കാർ ജോലി നൽകിയിരുന്നു.

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

11 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

22 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

52 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago