entertainment

പൊന്നമ്പിളി താരം രാഹുൽ രവി ലക്ഷ്മിയെ താലിചാർത്തി

മലയാള ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് രാഹുൽ രവി. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് രാഹുൽ തെളിയിച്ചിട്ടുണ്ട്. മോഡലിംഗിൽ നിന്നമാണ് അഭിനയത്തിലേക്കെത്തിയത്. പൊന്നമ്പിളിയിലെ ഹരിപത്മനാഭനെ അവതരിപ്പിച്ചായിരുന്നു രാഹുൽ സീരിയൽ രംഗത്ത് തുടക്കം കുറിച്ചത്.

രാഹുൽ രവിയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കൊച്ചി സ്വദേശിയായ ലക്ഷ്മി എസ് നായർ ആണ് രാഹുലിന്റെ ജീവന്റെ പാതി ആയിരിക്കുന്നത്.താരത്തിന്റെ വധു ലക്ഷ്മി എം ബി എ കാരിയാണ്. ഇരുവർക്കും ആശംസകൾ നേർന്ന് താരങ്ങളും ആരധകരും രംഗത്തെത്തിയിട്ടുണ്ട്.

അചുത്തിടെയാണ് താരം വിവാഹവാർത്ത പുറത്തുവിട്ടത്. ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘ഞാൻ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാൽ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി. അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങൾ ഒക്കെയും കൂടുതൽ മികച്ചതായി തോന്നി. ഞാൻ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെൺകുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവൻ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച്‌ കൊണ്ട് രാഹുൽ രവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Karma News Network

Recent Posts

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

13 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

38 mins ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

51 mins ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

53 mins ago

സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട്, ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുതെന്ന് വിജിലൻസ് എസ് പി

പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…

1 hour ago

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

1 hour ago