national

വിദേശത്ത് പോകണം, പുതിയ പാസ്‌പോര്‍ട്ടിനായി രാഹുല്‍, നടക്കില്ലെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

അമേരിക്കക്ക് പോകാനായി പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയെ സമീപിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് രാഹുൽ അപേക്ഷ നല്‍കിയിട്ടുള്ളത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് രാഹുല്‍ തന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നു. പിറകെയാണ് സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത്.

രാഹുലിനെതിരായ നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ പശ്ചാത്തലത്തില്‍ എതിര്‍പ്പില്ലാ രേഖ (എന്‍ഒസി) ആവശ്യമായതിനാലാണ് റോസ് അവന്യു കോടതിയെ സമീപിക്കുന്നത്. കേസിലെ ജാമ്യവ്യവസ്ഥയില്‍ പാസ്പോര്‍ട്ട് സംബന്ധിച്ച ഉപാധികള്‍ ഇല്ലാത്തതിനാല്‍ എന്‍ഒസിക്ക് തടസ്സമില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ പറയുന്നതെങ്കിലും, കേസിൽ സുബ്രഹ്മണ്യ സ്വാമിയുടെ വാദം കേൾക്കുമ്പോൾ അദ്ദേഹം എതിർപ്പ് കോടതിയിൽ അറിയിച്ചാൽ രാഹുൽ വെട്ടിലാകും. ഒപ്പം അമേരിക്കൻ യാത്രയും നടക്കാതാവും. രാഹുലിന്റെ അപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഇതിനിടെ, രാഹുലിന് സാധാരണ പാസ്‌പോര്‍ട്ടും അനുവദിക്കരുതെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസിലെ പ്രതിയാണ് രാഹുല്‍ ഗാന്ധിയെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചിട്ടുള്ളത്. സുബ്രമണ്യന്‍ സ്വാമിയുടെ വാദങ്ങള്‍ കേള്‍ക്കാന്‍ ദില്ലി റോസ് അവന്യൂ കോടതി തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാകും കേസില്‍ പ്രധാനവാദം നടക്കുന്നത്.

അമേരിക്കന്‍ യാത്രക്ക് മുന്നോടിയായാണ് രാഹുല്‍ ഗാന്ധി പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളത്. കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ എതിര്‍പ്പ് അറിയിക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലി റോസ് അവന്യൂ കോടതിയെ രാഹുല്‍ സമീപിക്കുകയായിരുന്നു. സാധാരണ പാസ്പോര്‍ട്ട് ലഭിക്കാനായി ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ വേണമെന്ന ആവശ്യവുമായാണ് രാഹുല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രിമിനല്‍ കേസുകളൊന്നും നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ എന്‍ ഒ സി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് കേസ് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടുണ്ട്.. തുടര്‍ന്ന് കേസിലെ പരാതിക്കാരനായ സുബ്രമണ്യന്‍ സ്വാമിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കോടതി തയാറായിരിക്കുകയാണ്. ഇക്കാര്യത്തില്‍ സുബ്രഹ്‌മണ്യ സ്വാമിക്ക് എതിര്‍പ്പുണ്ടോയെന്ന് അറിയാന്‍ കോടതി നോട്ടീസ് അയച്ചിട്ടും ഉണ്ട്. ഇക്കാര്യത്തില്‍ സ്വാമിയുടെ തീരുമാനം നിര്‍ണായകമാണ്. കോടതിയില്‍ അദേഹം എതിര്‍പ്പുമായെത്തിയാല്‍ രാഹുലിന്റെ അമേരിക്കന്‍ യാത്ര തുലാസിലാവും എന്നതാണ് സത്യം.

 

Karma News Network

Recent Posts

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

6 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

17 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

35 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

51 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

1 hour ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago